Connect with us

Hi, what are you looking for?

Film News

അച്ഛനൊപ്പം പ്രവർത്തിക്കുക വെല്ലുവിളി ആയിരുന്നില്ല: ആര്യൻ ഖാൻ!

ബോളിവുഡിലെ ഏവരും ഉറ്റ് നോക്കുന്നത് ഒരു ലക്ഷ്വറി സ്ട്രീറ്റ് വെയർ ബ്രാൻഡിന് വേണ്ടി ആര്യൻ ഖാൻ അച്ഛനും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്ത പരസ്യ ചിത്രമാണ്. തന്റെ സംവിധാന അരങ്ങേറ്റം ഗംഭീരമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ അച്ഛനൊപ്പം വർക്ക് ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നില്ലെന്ന് പറയുകയാണ് ആര്യൻ.


”അദ്ദേഹത്തിന്റെ അനുഭവപരിചയവും അർപ്പണബോധവും സെറ്റിലെ എല്ലാവരുടെയും ജോലി എളുപ്പമാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ചിത്രീകരണം വെല്ലുവിളി നിറഞ്ഞതായിരുന്നില്ല. അദ്ദേഹം എല്ലാവരേയും വളരെയധികം ബഹുമാനിക്കുന്നു. സെറ്റിൽ ആയിരിക്കുമ്പോൾ, എപ്പോഴും കൂടുതൽ ശ്രദ്ധ അദ്ദേഹത്തിന് കൊടുക്കണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അതിനാൽ എനിക്ക് അദ്ദേഹത്തിൽ നിന്ന് പഠിക്കാനാകുന്ന ഒരു അവസരവും ഞാൻ നഷ്ടപ്പെടുത്തില്ല,” ആദ്യ സംവിധാനത്തെ കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ആര്യൻ പറഞ്ഞത് ഇങ്ങനെയാണ്.

ഷാരൂഖ് നേരത്തെ തന്നെ പല അഭിമുഖങ്ങളിലും അഭിനേതാവാകുന്നതിലും ആര്യനിഷ്ടം സംവിധാന മേഖലയാണെന്ന് പറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നിലുള്ള ജോലികൾ ചെയ്യാനാണ് ആര്യന് കൂടുതൽ താല്പര്യം. അതേ മകളായ സുഹാന ഖാൻ അച്ഛന്റെ പാത തന്നെ പിന്തുടരുകയാണ്. സോയ അക്തർ സംവിധാനം ചെയ്യുന്ന ‘ദ ആർച്ചീസി’ലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സുഹാന

 

You May Also Like