Connect with us

Hi, what are you looking for?

Film News

ബാലചന്ദ്രൻ ചുള്ളിക്കാട് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡൻറ്!!

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നടൻ ജോയ് മാത്യു പരാജയപ്പെട്ടു. എഴുത്തുകാര്‌നും ന്ടനുമാായ ബാലചന്ദ്രൻ ചുള്ളിക്കാടിനോടാണ് ജോയ് മാത്യു പരാജയം ഏറ്റുവാങ്ങിയത്. ഇത്തവണ പതിവു തെറ്റിച്ചു കൊണ്ടാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നിരുന്നു.

അതേ സമയം റൈറ്റേഴ്സ് യൂണിയന്റെ വൈസ് പ്രസിന്റുമാരായി മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസും. ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് വർമ്മയും ശ്രീകുമാർ അരുക്കുറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 50-21 എന്ന മികച്ച മാർജിനിലാണ്് ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചത്. ഒരു വോട്ട് അസാധുവായി. ഇതിന് മുമ്പും റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി ബാലചന്ദ്രൻ ചുള്ളിക്കാട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


നേരത്തെ ജനറൽ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.ഫെഫ്കയുടെ കീഴിൽ റൈറ്റേഴ്സ് യൂണിയൻ ഉണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനാണ് ഉണ്ടായിരുന്നത്. ഈ സംഘടനയെ പ്രതിനിധീകരിച്ചാണ് അപ്ക്സ് സംഘടനയായ ഫെഫ്കയുടെ ജനറൽ സെക്രട്ടറിയായി ബി. ഉണ്ണിക്കൃഷ്ണൻ തുടരുന്നത്. റൈറ്റേഴ്സ് യൂണിയനിലെ ജനറൽ സെക്രട്ടറി സ്ഥാനം എകെ സാജനായി. മലയാള സിനിമയിലെ വിവിധ മേഖലയിൽ പെട്ടവരുടെ കോൺഫഡറേഷനാണ് ഫെഫ്ക.

ഫെഫ്കയ്ക്ക് കീഴിൽ 19 സിനിമാക്കാരുടെ തൊഴിൽ സംഘടനകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എഴുത്തുകാരുടെ കൂട്ടായ്മയായ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ.ഉദയകൃഷ്ണ, ബാറ്റൺ ബോസ്, ബെന്നി ആശംസ, ബെന്നി പി നായരമ്പലം, ജെസൻ ജോസഫ്. ജോസ് തോമസ്, ഷൈജു അന്തിക്കാട്, സുരേഷ് പൊതുവാൾ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ

You May Also Like