Connect with us

Hi, what are you looking for?

Local News

തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് സൗജന്യ ചിക്കന്‍ വിതരണം ചെയ്ത് സ്ഥാനാര്‍ത്ഥി- വീഡിയോ

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് രണ്ട് ട്രക്ക് ചിക്കന്‍ വിതരണം ചെയ്ത് സ്ഥാനാര്‍ത്ഥി. മുന്‍സിപ്പാലിറ്റി ചെയര്‍മാനായിരുന്ന മുഹമ്മദ് ഇസ്ലാം തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഇങ്ങനെ ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വൈറലായ വീഡിയോയില്‍, നൂറുകണക്കിന് ആളുകള്‍ കോഴികള്‍ക്ക് വേണ്ടി എത്തുന്നത് കാണാം. ആളുകള്‍ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് പരമാവധി കോഴികളെ വാങ്ങാന്‍ ശ്രമിക്കുന്നുണ്ട്.

https://twitter.com/iSinghRahul_IND/status/1593219057377251331?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1593219057377251331%7Ctwgr%5E3fecd40664ba5291f9d802b8316ee8e3f9ee9116%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.freepressjournal.in%2Fviral%2Futtar-pradesh-ahead-of-municipal-polls-candidate-distributes-free-chicken-to-voters-watch-viral-video

ആദ്യ ട്രക്ക് വേഗത്തില്‍ കാലിയാക്കി പലരും തടിച്ചുകൂടിയതോടെ, ബാക്കിയുള്ളവരെ ക്യൂവില്‍ നിര്‍ത്തി രണ്ടാമത്തെ ട്രക്കില്‍ കൊണ്ടുവന്നു. ഇത്തവണ, കോഴികളെ കൃത്യമായ രീതിയിലാണ് വിതരണം ചെയ്തത്. ഒരാള്‍ക്ക് ഒന്ന്. ഓരോ ട്രക്കിലും ഏകദേശം 800-1000 പക്ഷികളെ കൊണ്ടു വന്നിരുന്നു. എന്നിരുന്നാലും, താന്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ശ്രമിച്ചുവെന്നത് മുഹമ്മദ് ഇസ്ലാം നിഷേധിക്കുകയും പറഞ്ഞു: ‘ഇവര്‍ 2012-17 കാലഘട്ടത്തില്‍ എന്നെ ചെയര്‍മാനാക്കിയിരുന്നു. അവര്‍ക്ക് നന്ദി പറയാനുള്ള ഒരു എളിയ മാര്‍ഗമാണിത്.’ തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിക്കാത്തതിനാല്‍ ഇത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, വിഷയം അന്വേഷിച്ച് നടപടിയെടുക്കാന്‍ ഷംലി എസ്പി അഭിഷേക് ലോക്കല്‍ പൊലീസിന് നിര്‍ദേശം നല്‍കി.

You May Also Like