Connect with us

Hi, what are you looking for?

Local News

തീവ്രപരിചരണ വിഭാഗത്തില്‍ പശു; വീഡിയോ വൈറലാകുന്നു

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പശു അലഞ്ഞു തിരിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വൈറലായ വീഡിയോയില്‍ പശു സ്വതന്ത്രമായി വിഹരിക്കുന്നതും ആശുപത്രി വളപ്പിലെ ചവറ്റുകുട്ടയില്‍ നിന്ന് മെഡിക്കല്‍ മാലിന്യം തിന്നുന്നതും കാണാം.

പകല്‍ മുഴുവന്‍ സുരക്ഷാ ജീവനക്കാരെ ആശുപത്രിയില്‍ വിന്യസിച്ചിട്ടും പശു കയറിയത് ജാഗ്രതക്കുറവു മൂലമാണെന്ന് വിമര്‍ശനങ്ങളുയര്‍ന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഒരു സെക്യൂരിറ്റി ജീവനക്കാരനെയും മറ്റ് രണ്ട് ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു. ‘ഞാന്‍ സ്ഥിതിഗതികള്‍ ശ്രദ്ധിക്കുകയും വാര്‍ഡ് ബോയ്ക്കും സെക്യൂരിറ്റി ഗാര്‍ഡിനും എതിരെ നടപടിയെടുക്കുകയും ചെയ്തു. ഈ സംഭവം ഞങ്ങളുടെ പഴയ കോവിഡ് ഐസിയു വാര്‍ഡില്‍ നിന്നാണ്” – ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ രാജേന്ദ്ര കടാരിയ പറഞ്ഞു.

മധ്യപ്രദേശിലെ പൊതുജനാരോഗ്യ-കുടുംബക്ഷേമ മന്ത്രി പ്രഭുറാം ചൗധരി എന്നാല്‍ അത്തരത്തിലുള്ള ഒരു സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം സമാനമായ സംഭവം നടന്നിരുന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം നായ കടന്നിരുന്നു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഗേറ്റില്‍ ശ്രദ്ധിക്കാതെ ഇരിക്കുന്നതിനിടെയാണ് നായ സ്വതന്ത്രമായി വാര്‍ഡിലേക്ക് കയറുന്നത് കണ്ടത്. ആശുപത്രി കിടക്കയില്‍ ഇരിക്കുന്ന നായയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

You May Also Like