Connect with us

Hi, what are you looking for?

Film News

റെഡ് ഫ്രോക്കില്‍ സുന്ദരിയായി ദില്‍ഷ; ക്രിസ്തുമസ് ചിത്രങ്ങള്‍ വൈറലാകുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 4 ടൈറ്റില്‍ വിന്നറായ ദില്‍ഷ പ്രസന്നന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദില്‍ഷയുടെ ക്രിസ്തുമസ് ലുക്കാണ് വൈറലാവുന്നത്. റെഡ് ഫ്രോക്കില്‍ അതി സുന്ദരിയായാണ് താരമെത്തിയിരിക്കുന്നത്. ബ്രാലെസ്സ് ഫോട്ടോയാണ് ദില്‍ഷ പങ്കുവെച്ചത്.

മികച്ച ഒരു നര്‍ത്തകിയായ ദില്‍ഷയുടെ നിരവധി ഡാന്‍സ് വീഡിയോകള്‍ ഇതിനോടകം വൈറലായിരുന്നു. ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോ വഴി നൃത്ത രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം ബാംഗ്ലൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യവെ ആണ് ബിഗ് ബോസിലേക്ക് എത്തുന്നത്. 100 ദിവസം മികച്ച ഗെയിം കളിച്ചു തന്നെയാണ് താരം ടൈറ്റില്‍ വിന്നറായത്.

ഷോയില്‍ നിന്ന് പുറത്തിറങ്ങിയ ദില്‍ഷ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊക്കെ തക്ക മറുപടി നല്‍കിയ താരം തന്റെ കരിയറുമായി മുന്നോട്ടു പോവുകയാണ്.

ബിഗ്ഗ് ബോസ് ഹൗസില്‍ നിന്നും പുറത്ത് വന്ന ശേഷം അടി മുടി ദില്‍ഷ മാറി. മേക്കോവറും ഫോട്ടോഷൂട്ടും ഉദ്ഘാടനവും ഒക്കെയായി എന്നും തിരക്കാണ്. സിനിമയില്‍ അഭിനയിക്കണം എന്ന് തന്നെയാണ് ദില്‍ഷയുടെ സ്വപ്നം.

ചില തിരക്കഥകള്‍ എല്ലാം വന്നിട്ടുണ്ട് എന്നാണ് നേരത്തെ ഒരു അഭിമുഖത്തില്‍ ദില്‍ഷ പറഞ്ഞിട്ടുള്ളത്.

You May Also Like