Connect with us

Hi, what are you looking for?

Local News

ഓടുന്ന വാഹനത്തിന്‌ പിന്നില്‍ നായയെ കെട്ടിവലിച്ച് കൊലപ്പെടുത്തി

ഓടുന്ന വാഹനത്തില്‍ പിന്നില്‍ നായയെ കെട്ടിവലിച്ച് ക്രൂരത. ത്രിപുരയില്‍ അമിതവേഗതയില്‍ വന്ന വാഹനമാണ് നായയെ റോഡില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് സബ്‌റൂം-അഗര്‍ത്തല ദേശീയ പാതയില്‍ നായയെ ക്രൂരമായി പീഡിപ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവമറിഞ്ഞ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുത്തുവെന്നും ത്രിപുര മുഖ്യമന്ത്രി ഡോ.മണിക് സാഹ ട്വീറ്റ് ചെയ്തു. നായ്ക്കുട്ടിയെ വാഹനത്തില്‍ വലിച്ചിഴച്ച ക്രൂരമായ പ്രവൃത്തിയുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തു, പോലീസ് തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നു,’ അദ്ദേഹം കുറിച്ചു.

നേരത്തെ, സംഭവം ശ്രദ്ധയില്‍പ്പെട്ടവര്‍ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ‘…ഇത് സ്വീകാര്യമല്ല, ലജ്ജാകരമാണ്, ഒരു മൃഗസ്‌നേഹി എന്ന നിലയില്‍ നിങ്ങളോട് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ് ഈ സംഭവം ഒന്ന് ശ്രദ്ധിക്കണം. കുറിപ്പിനൊപ്പം ത്രിപുര പോലീസിനെയും സിഎംഒയെയും ടാഗ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. ഇതു ചെയ്തവര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നാണ് മിക്ക കമന്റുകളും.

You May Also Like