Connect with us

Hi, what are you looking for?

Local News

ട്രെയിന്‍ നിര്‍ത്തി പലഹാരം വാങ്ങിയ ലോക്കോ പൈലറ്റിന് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യന്‍ റെയില്‍വെ

പലഹാരം വാങ്ങാനായി വണ്ടി നിര്‍ത്തിയയാള്‍ക്ക് പണി കിട്ടി. സംഭവം രാജസ്ഥാനിലാണ്. നിര്‍ത്തിയ വണ്ടി ട്രെയിനും ആണ്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. രാജസ്ഥാനില്‍ നിന്നുള്ള വീഡിയോയില്‍ അല്‍വാറിലെ റെയില്‍വേ ക്രോസിങ്ങില്‍ ട്രെയിന്‍ നിര്‍ത്തുന്നതും ട്രാക്കിന് സമീപത്ത് നില്‍ക്കുന്ന ആളില്‍ നിന്ന് ലോക്കോപൈലറ്റ് ഒരു പൊതി വാങ്ങുന്നതുമാണ് കാണിക്കുന്നത്. പൊതിയില്‍ ഇന്ത്യന്‍ വിഭവമായ കച്ചോരിയാണ് ഉണ്ടായിരുന്നത്.

ട്രെയിന്‍ നിര്‍ത്തിയ ലോക്കോ പൈലറ്റടക്കം അഞ്ച് പേരെ ഇന്ത്യന്‍ റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലാണ് ഇതിന്റെ വീഡിയോ വൈറലായത്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. കച്ചോരി എന്ന ഇന്ത്യന്‍ പലഹാരവുമായി ഒരാള്‍ കാത്തിനില്‍ക്കുന്നു. ഇതു വാങ്ങാനായിയാണ് ട്രെയിന്‍ നിര്‍ത്തിയത്. പലഹാരപ്പൊതി അയാളുടെ കൈയില്‍ നിന്ന് വാങ്ങിയ ശേഷം ട്രെയിന്‍ നീങ്ങുന്നതും കാണാം. ലെവല്‍ ക്രോസിന് ഇരുവശത്തും മറ്റ് വാഹനങ്ങള്‍ ട്രെയിന്‍ കടന്നുപോകാനായും കാത്ത് നില്‍ക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.

You May Also Like