Connect with us

Hi, what are you looking for?

Film News

‘സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്’, കമന്റിന് മറുപടിയുമായി ദുല്‍ഖര്‍

നിരവധി ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു കമന്റാണ് ശ്രദ്ധേയമാകുന്നത്. ട്വിറ്റര്‍ പേജില്‍ വന്ന കമന്റിന് മറുപടിയുമായാണ് ദുല്‍ഖര്‍ രംഗത്തെത്തിയത്.

‘ട്വിറ്ററിലെ ഏറ്റവും സ്വീറ്റായ സെലിബ്രിറ്റിസില്‍ ഒരാളാണ് ദുല്‍ഖര്‍. അദ്ദേഹത്തിന്റെ പല ട്വീറ്റുകളും എനിക്ക് നോട്ടിഫിക്കേഷനായി വരാറുണ്ട്. അതെല്ലാം ആരാധകര്‍ക്കുളള പിറന്നാള്‍ ആശംസകള്‍ ആണ്. അത് അദ്ദേഹത്തിന്റെ നല്ല മനസാണ്. തന്റെ ആരാധകര്‍ക്ക് ആശംസ അറിയിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നുവെന്നത് വിശ്വസിക്കാന്‍ ബുദ്ധിമുള്ള കാര്യമാണ്’ എന്ന് ഒരു യുവതി കമന്റ് ചെയ്തു. തൊട്ടുപിന്നാലെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത് ദുല്‍ഖറിന്റെ ടീമാണെന്നും ഇന്‍സ്റ്റാഗ്രാം മാത്രമാണ് നടന്‍ ഹാന്‍ഡില്‍ ചെയ്യുന്നതെന്നുമാണ് മറ്റൊരാള്‍ മോണിക്കയ്ക്ക് മറുപടി നല്‍കിയത്.

എന്നാല്‍ ഇതിന് താഴെ ദുല്‍ഖര്‍ മറുപടിയുമായെത്തി. ‘അങ്ങനെ അല്ല, അത് ഞാന്‍ തന്നെയാണ്. നിങ്ങള്‍ക്ക് എന്തും ഊഹിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്റെ ടീം ഫേസ്ബുക്കില്‍ മാത്രമാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ അത് ഉള്‍പ്പടെയുള്ള എന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്’, എന്നാണ് താരത്തിന്റെ മറുപടി.

ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. ദുല്‍ഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടി ആയിരുന്നു ഇത്. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തിയത്. സീതാരാമം ആയിരുന്നു അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം. മികച്ച വിജയമായിരുന്നു ചിത്രത്തിന്റേത്. മൃണാള്‍ താക്കൂറായിരുന്നു ചിത്രത്തിലെ നായിക.

You May Also Like