Connect with us

Hi, what are you looking for?

Film News

ദീപിക പദുക്കോൺ ഹൃത്വിക് റോഷൻ ചിത്രം ‘ഫൈറ്റർ’ റിലീസ് തിയതി നീട്ടി

ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവർ ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഫൈറ്റർ . സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക
പ്രഖ്യാപനം മുതലെ വളരെയധികം വാർത്തകളിൽ നിറഞ്ഞു നിന്ന സിനിമയാണ് ഫൈറ്റർ.

സിനിമയിലെ നായകനായ ഹൃത്വിക് റോഷനാണ് ചിത്രത്തിന്റെ റിലീസ് തിയതി സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. നേരത്തെ ചിത്രം 2023 സെപ്റ്റംബർ 28ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. സിനിമയിൽ അനിൽ കപൂറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വൈകോം 18 സ്റ്റുഡിയോസ്,ചിബ്ബ്, അങ്കു പാണ്ഡെ, മംമ്ത ആനന്ദ്, രാമൺ എന്നിവരാണ് സിനിമ നിർമിക്കുന്നത്.


എയർഫോഴ്‌സ് പൈലറ്റുമാരായിട്ടാണ് ഹൃത്വിക് റോഷനും ദീപിക പദുക്കോണും ചിത്രത്തിൽ അഭിനയിക്കുക.ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്
വിശാൽ, ശേഖർ എന്നിവർ ചേർന്നാണ്. പ്രശാന്ത് നീലിന്റെ സലാർ അടുത്ത വർഷം സെപ്റ്റംബർ 28നാണ് തിയറ്ററിൽ എത്തുന്നതിനാലാണ് ഫൈറ്ററിന്റെ റിലീസ് തിയതി മാറ്റിയത് എന്ന റിപ്പോർട്ടും വരുന്നുണ്ട്. വിക്രം വേദയാണ് ഹൃത്വിക് റോഷന്റേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയ സിനിമ

 

.

You May Also Like