Connect with us

Hi, what are you looking for?

Film News

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ ഫിറ്റ്‌നസ് പരിശീലകന്‍ അറസ്റ്റില്‍

യുവ നടിയെ വിവാഹം കഴിക്കാനെന്ന വ്യാജേന ബലാത്സംഗം ചെയ്തതിന് മുംബൈയില്‍ ഫിറ്റ്‌നസ് പരിശീലകന്‍ അറസ്റ്റില്‍. 2021 നും 2022 നും ഇടയില്‍ പ്രതി പലതവണ നടിയെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിയായ ആദിത്യ അജയ് കപൂര്‍ ചില തെലുങ്ക് സിനിമകളില്‍ പ്രവര്‍ത്തിച്ച 24 കാരിയായ നടിയെ സബര്‍ബന്‍ ബാന്ദ്രയിലെ ഒരു പൊതു സുഹൃത്തിന്റെ വസതിയില്‍ വച്ചാണ് കണ്ടത്. അവര്‍ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും കുറച്ച് സമയത്തിനുള്ളില്‍ അവര്‍ പരസ്പരം അടുക്കുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കിയാണ് കപൂര്‍ യുവതിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘വിവാഹം ആവശ്യപ്പെട്ടപ്പോള്‍, താനുമായി ശാരീരികബന്ധം തുടരണമെന്ന് അയാള്‍ നിര്‍ബന്ധിച്ചു. അവള്‍ നിരസിച്ചപ്പോള്‍ അയാള്‍ അവളെ പീഡിപ്പിക്കാനും ആക്രമിക്കാനും തുടങ്ങി. ഇരയുടെ മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകളില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനത്തില്‍ മടുത്ത യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

കഫേ പരേഡ് ഏരിയയിലെ വസതിയിലും ഗോവയിലും വെച്ച് കപൂര്‍ തന്നെ ബലാത്സംഗം ചെയ്തതായി പരാതിക്കാരി പറഞ്ഞു. ബലാത്സംഗ കുറ്റം സംബന്ധിച്ച് ആദ്യം എന്‍എം ജോഷി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു, പിന്നീട് കഫ് പരേഡ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയാളെ അറസ്റ്റ് ചെയ്‌തെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.

You May Also Like