Connect with us

Hi, what are you looking for?

Film News

സിന്ദൂരം ചാര്‍ത്തി ഗോപിസുന്ദറിനൊപ്പം അമൃത..!! ആ പുതിയ വിശേഷവും പുറത്ത് വിട്ടു!!

സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്റെയും ഗായിക അമൃത സുരേഷിന്റേയും ഏറ്റവും പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മുന്‍പത്തേതില്‍ നിന്ന് വ്യത്യാസമായി ഇത്തവണ നെറ്റിയില്‍ സിന്ദൂരം അണിഞ്ഞാണ് അമൃത ഗോപി സുന്ദറിനൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കൂടാതെ പുതിയൊരു വിശേഷം കൂടി ഇരുവരും ചേര്‍ന്ന് ആരാധകരെ അറിയിക്കുന്നുണ്ട്. സ്റ്റുഡിയോയില്‍ വെച്ചുള്ള സെല്‍ഫിയാണ് ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

കണ്‍മണിയുടെ ആദ്യത്തെ തെലുങ്ക് ചിത്രത്തിലെ ഗാനം എന്നാണ് അമൃതയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഗോപി സുന്ദര്‍ കുറിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ അടുത്ത തെലുങ്ക് സിനിമയ്ക്ക് വേണ്ടി സംഗീതം ചെയ്ത ഗാനം അമൃതയാണ് പാടുന്നത്. മലയാളത്തിന് പുറമെ അമൃതയുടെ ആദ്യത്തെ ചുവടുവെയ്പ്പാണ് ഇത്. ഇരുവര്‍ക്കും ആശംസകള്‍ നേരുന്നതിന് ഒപ്പം വീണ്ടും വിമര്‍ശ കമന്റുകളും ചിലര്‍ ഈ ഫോട്ടോയ്ക്ക് അടിയിലില്‍ പങ്കുവെയ്ക്കുന്നുണ്ട്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്.

നടന്‍ ബാലയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയ അമൃത തന്റെ മകള്‍ക്കും കുടുംബത്തിന് ഒപ്പവും തീമസിക്കുകയായിരുന്നു. ഗോപി സുന്ദര്‍ ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം വര്‍ഷങ്ങളോളമായി അഭയ ഹിരണ്‍മയി എന്ന ഗായികയുമായി ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. അതും ഉപേക്ഷിച്ചാണ് ഇപ്പോള്‍ ഗോപി സുന്ദര്‍ അമൃതയുമായി പ്രണയ ബന്ധത്തിലായിരിക്കുന്നത്.

ഒരുപാട് വിമര്‍ശനങ്ങളോടൊപ്പം അധിക്ഷേപങ്ങളും ഇരുവരും ഈ തീരുമാനത്തില്‍ നേരിടേണ്ടി വന്നിരുന്നു എങ്കിലും തങ്ങളുടേതായ സന്തോഷം കണ്ടെത്തി ഇരുവരും ജീവിതത്തിലെ മറ്റ് ഉയര്‍ച്ചകള്‍ ലക്ഷ്യം വച്ച് മുന്നോട്ട് പോവുകയാണ്.

You May Also Like