Connect with us

Hi, what are you looking for?

Film News

“ഫസ്റ്റ് നൈറ്റിന് പോലും അവന്‍ എന്റെ കൂടെയാ കിടന്നത്”..! സൗഹൃദത്തെ കുറിച്ച് ഹരീഷും നിര്‍മ്മലും

മിനിസ്‌ക്രീനിന്‍ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരങ്ങളാണ് ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും പര്‌സപരം താങ്ങായും തണലായും നിന്ന സുഹൃത്തുക്കളാണ് ഇവര്‍. ഇപ്പോള്‍ ബിഗ്‌സ്‌ക്രീനിലും തിളങ്ങുന്ന താരങ്ങള്‍ ഒന്നിച്ച് എത്തിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വീട്ടുകാരുടെ സമ്മതമില്ലാതെ തന്നെ ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കി കൊണ്ടുവരാനും വിവാഹം നടത്താനും എല്ലാം ഹരീഷ് മുന്നില്‍ ഉണ്ടായിരുന്നു എന്ന് നിര്‍മ്മല്‍ പറയുന്നു.

ഫസ്റ്റ് നൈറ്റിന് പോലും അവന്‍ എന്റെ കൂടെയാണ് കിടന്നത് എന്നാണ് ഹരീഷ് നിര്‍മ്മലിനെ കുറിച്ച് പറഞ്ഞത്.. അത് പേടികൊണ്ടാണ് എന്നും.. ഒരു ഒളിച്ചോട്ട വിവാഹം ആയതുകൊണ്ട് എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണ് നിന്നതെന്നും നിര്‍മ്മല്‍ അഭിമുഖത്തില്‍ വെച്ച് പറയുന്നു. എന്റെ ഭാര്യയുടെ കൂടെ ഇവന്റെ ഭാര്യയാണ് കിടന്നത്. പ്രണയിനിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവരാനുള്ള ധൈര്യവും തന്നത് ഹരീഷാണ്.. താലി വാങ്ങാന്‍ പോലും എന്റെ കൈയ്യില്‍ കാശ് ഇല്ലായിരുന്നു.. എന്റെ ഏട്ടനാണ് അതെല്ലാം സംഘടിപ്പിച്ച് തന്നത് എന്നും നിര്‍മ്മല്‍ പാലാഴി പറയുന്നു. എന്താണ് ബാബുവേട്ടാ…

എന്നൊരൊറ്റ ഡയലോഗ് കൊണ്ടു തന്നെ മലയാളി മനസ്സില്‍ കയറിക്കൂടിയ രണ്ട് മുഖങ്ങളാണ് ഇവര്‍. ഇപ്പോള്‍ സിനിമാ രംഗത്തും ഇരുവരും ഒരുപോലെ തിളങ്ങുന്നു. ഉല്‍സാഹ കമ്മിറ്റി എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് സിനിമാ ലോകത്തേക്ക് എത്തുന്നത്. നിരവധി സിനിമകളുടെ ഭാഗമായ താരം അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ മേം ഹൂം മൂസയായിരുന്നു.

കുരുത്തോല പെരുന്നാള്‍.. അഞ്ചില്‍ ഒരാള്‍ എന്നിവയാണ് ഹരീഷിന്റെ വരാനിരിക്കുന്നചിത്രങ്ങള്‍. അതേസമയം, കൂട്ടീം കോലും എന്ന ചിത്രത്തിലൂടെയാണ് നിര്‍മ്മല്‍ സിനിമാ ലോകത്ത് എത്തുന്നത്. ഭീമന്റെ വഴിക്ക് ശേഷം പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചിരിക്കുന്നത്.

You May Also Like