Connect with us

Hi, what are you looking for?

Film News

ഹൃതിക് റോഷൻ സൈഫ് അലി ഖാൻ ചിത്രം വിക്രം വേദ ഒടിടിലിലേക്ക്

ബോളിവുഡ് സൂപ്പർ താരങ്ങളായ ഹൃതിക് റോഷൻ സൈഫ് അലി ഖാൻ കൂട്ടുകെട്ടിൽ എത്തിയ ചിത്രമായ വിക്രംവേദ ഉടൻ ഒടിടിയിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ട്. ഒടിടി പ്ലാറ്റ്ഫോമായ വൂട്ട് സെലക്ടാണ് സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്ക് ആയിരുന്നു ഈ സിനിമ.


തമിഴിൽ വിജയ് സേതുപതിയുടെ വേദ എന്ന ഡോൺ കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിച്ചത് ഹൃത്വിക് റോഷനായിരുന്നു. മാധവൻ അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രമായി സെയ്ഫ് അലി ഖാനും അഭിനയിച്ചു.തമിഴിൽ വിക്രം വേദ സംവിധാനം ചെയ്ത പുഷകർ – ഗായത്രി എന്നിവർ തന്നെയാണ് റിമേക്കായ ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്തത്.

സിനിമയുടെ തിരക്കഥ ഒരുക്കിയതും പുഷകറും ഗായത്രിയും ചേർന്ന് തന്നെയാണ്. ഇവരുടെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു വിക്രം വേദ എന്ന ചിത്രം. റിലയൻസ് എന്റർടെയ്ൻമെന്റ്, വൈനോട്ട് സ്റ്റുഡിയോ, പ്ലാൻ സി സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചക്രവർത്തി രാമചന്ദ്ര, ഭുഷൻ കുമാർ, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ഹിന്ദി പതിപ്പ് നിർമ്മിച്ചത്.ചിത്രത്തിന്് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്

 

You May Also Like