Connect with us

Hi, what are you looking for?

Film News

ഹൃത്വിക് റോഷന്റെ കുടുംബത്തില്‍ ദു:ഖ വാര്‍ത്ത; താരത്തിന് ഏറ്റവും വേണ്ടപ്പെട്ടയാള്‍ വിട പറഞ്ഞു

ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ മുത്തശ്ശി പത്മ റാണി ഓംപ്രകാശ് അന്തരിച്ചു. 91 വയസ്സായിരുന്നു. മുംബൈയില്‍ വെച്ചാണ് അന്ത്യം. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം അവര്‍ കിടപ്പിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ പ്രശ്നങ്ങള്‍ കാരണം ഹൃത്വിക്കിന്റെ മുത്തശ്ശി കഴിഞ്ഞ രണ്ട് വര്‍ഷമായി റോഷന്‍ കുടുംബത്തിനൊപ്പമാണ് താമസിച്ചിരുന്നത്.

പ്രശസ്ത ചലച്ചിത്രകാരന്‍ ജെ ഓം പ്രകാശിന്റെ ഭാര്യയായിരുന്നു പത്മ റാണി ഓംപ്രകാശ്. ഹൃത്വിക്കിന്റെ അമ്മ പിങ്കി റോഷന്റെ മാതാപിതാക്കളായിരുന്നു ഇവര്‍. ജെ ഓം പ്രകാശ് 2019 ആഗസ്റ്റ് 7-ന് 93-ആം വയസ്സിലായിരുന്നു അന്തരിച്ചത്. 1974-ല്‍ രാജേഷ് ഖന്നയുടെ ആപ് കി കസം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അപ്നാ ബനാ ലോ (1982), അപ്നാപന്‍ (1977) എന്നീ ചിത്രങ്ങളില്‍ ജീതേന്ദ്രയ്ക്കൊപ്പം പ്രവര്‍ത്തിച്ചതിലൂടെയാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്.

ആശ (1980), അര്‍പന്‍ (1983), ആദ്മി ഖിലോനാ ഹേ (1993). ആയ് മിലന്‍ കി ബേല (1964), ആസ് കാ പഞ്ചി (1961), ആയേ ദിന്‍ ബഹര്‍ കേ (1966), ആന്‍ഖോണ്‍ ആന്‍ഖോന്‍ മേ, ആയാ സാവന്‍ ജൂം കേ (1969) തുടങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചു.

You May Also Like