Connect with us

Hi, what are you looking for?

Film News

ട്വിറ്ററിൽ നിന്ന് ഇടവേളയെടുക്കുന്നുവെന്ന് ശിവകാർത്തികേയൻ; കാരണം അന്വേഷിച്ച് ആരാധകർ!

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രമാണ് മാവീരൻ. മഡോണി അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും അശ്വിൻ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത് അതേസമയം, ട്വിറ്ററിൽ നിന്ന് താൻ തൽക്കാലം ഇടവേളയെടുക്കുന്നതായി അറിയിക്കുകയാണ് ശിവകാർത്തികേയൻ.

താൻ കുറച്ചു നാളത്തേയ്ക്ക് ട്വിറ്ററിൽ നിന്ന് ഇടവേളയെടുക്കുകയാണെന്നാണ് നടൻ ശിവകാർത്തികേയൻ വ്യക്തമാക്കിയത്. വളരെ പെട്ടെന്നും തന്നെ താൻ തിരിച്ചെത്തുമെന്നും ശിവകാർത്തികേയൻ വ്യക്തമാക്കി. അതേസമയം തന്‌റെ പുതിയ സിനിമ സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി അപ്ഡേറ്റ് ചെയ്യുക തനിക്കൊപ്പമുള്ള ആൾക്കാരായിരിക്കുമെന്നും ശിവകാർത്തികേയൻ കുറിച്ചു.

‘പ്രിൻസ്’ എന്ന ചിത്രമാണ് ശിവകാർത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിൽ അഭിനയിച്ചിരുന്നത്.ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ‘പ്രിൻസ്’ നിർമിച്ചത്. ശിവകാർത്തികേയൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയിൽ നായകനാകുന്നുവെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

You May Also Like