Connect with us

Hi, what are you looking for?

Film News

സംതിം​ഗ് ബി​ഗ് ഈസ് കമിം​ഗ്! ​ഗോസ്റ്റിനൊപ്പം ലിയോ! കൂടെ സാക്ഷാൽ ലോകേഷും, വൈറൽ ചിത്രത്തിന് പിന്നിൽ

ലിയോ വമ്പൻ വിജയം നേടി തീയറ്ററിൽ കുതിക്കുന്നതിന്റെ ആവേശത്തിലാണ് വിജയ് ആരാധകർ. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം കളക്ഷൻ റെക്കോർഡുകൾ തിരുത്തിയാണ് മുന്നേറുന്നത്. ഇതിനിടെ വിജയ്‍യുടെ ഒരു ചിത്രമാണ് വൈറൽ ആകുന്നത്. . കമൽഹാസൻ നായകനായ വിക്രം എന്ന ചിത്രമാണ് ലോകേഷ് കനകരാജ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത് വമ്പൻ ഹിറ്റായി മാറിയിയത്. വിജയ്‍ക്കൊപ്പം കമൽഹാസന്റെയും ലോകേഷിന്റെയും (വ്യത്യസ്‍ത സാഹചര്യങ്ങളിൽ എടുത്ത ഫോട്ടോ) ചേർത്ത് വച്ചാണ് ആരാധകർ കഥകൾ മെനയുന്നത്. വിജയ്‍യും കമൽഹാസനും ഒരേ പോലുള്ള ഷർട്ടാണ് ധരിച്ചിരിക്കുന്നത്.

അതുപോലെ ലോകേഷും കമൽഹാസനും ഒരേപോലുള്ള ഷർട്ടാണ് ധരിച്ചിട്ടുള്ളത്. ലോക്കി യൂണിവേഴ്സിൽ ചുറ്റിപ്പറ്റിയാണ് ആരാധകർ ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ ഒക്ടോബർ 19നാണ് റിലീസ് ചെയ്‍തത്. ഹൗസ്ഫുൾ ഷോകളുമായി റെക്കോർഡ് കലക്ഷനിലേക്ക് കുതിക്കുകയാണ് ലിയോ.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ലിയോയിൽ സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങൾ ശ്രേധേയമായ വേഷങ്ങളിലെത്തുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിച്ചത്.

You May Also Like