Connect with us

Hi, what are you looking for?

Film News

‘അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം’; ട്വിറ്റര്‍ അക്കൗണ്ട് തിരികെ നല്‍കാന്‍ ഇലോണ്‍ മസ്‌കിനോട് കങ്കണ റണൗത്ത്

വിവാദങ്ങളുടെ തോഴിയാണ് നടി കങ്കണ റണൗത്ത്. ഏതൊരു കാര്യത്തിനും സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായങ്ങളും വിമർശനങ്ങളും ഉന്നയിക്കാറുണ്ട് താരം. അടുത്തിടെ വിമർശനം അൽപം കൂടി പോയതിന്റെ പേരിൽ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് ബാൻ ചെയ്യുകയുണ്ടായി. ഇപ്പോഴിതാ പുതിയ ആവശ്യവുമായി ട്വിറ്ററിനെ സമീപിച്ചിരിക്കുകയാണ് കങ്കണ റണൗത്ത്.

ഇലോൺ മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയാണ് തന്റെ അക്കൗണ്ട് തിരികെ നൽകണമെന്ന ആവശ്യവുമായി കങ്കണ എത്തിയിരിക്കുന്നത്. തന്റെ ഒരു ആരാധകന്റെ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചാണ് കങ്കണ റണൗത്ത്  ട്വിറ്റർ അക്കൗണ്ട് തിരികെ നൽകണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ആവിഷ്‌കാര-അഭിപ്രായ സ്വതാന്ത്ര്യം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന ക്യാപ്ഷനോടെ കങ്കണയുടെ ബാൻ ചെയ്ത അക്കൗണ്ടിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചാണ് ആരാധകൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഇലോൺ മസ്‌കിനെ ഇയാൾ ടാഗ് ചെയ്തിട്ടും ഉണ്ട് . ഇതിന്റെ സ്‌ക്രീൻ ഷോട്ടാണ് കങ്കണ റണൗത്ത് പങ്കുവെച്ചിരിക്കുന്നത്. തുടർച്ചയായി നിയമ ലംഘനം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷമാണ് താരത്തിന്റെ ട്വിറ്റർ അക്കൗണ്ട് അധികൃതർ ബാൻ ചെയ്തത്.

You May Also Like