Connect with us

Hi, what are you looking for?

Film News

‘ജീവിതത്തില്‍ എന്നും കൂടെ കൂട്ടാനൊരു ചിത്രം’ പടയെ പ്രശംസിച്ച് മധുപാല്‍

madhupal about pada
madhupal about pada

കെ.എം കമല്‍ സംവിധാനം ചെയ്ത ചിത്രം പട തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായങ്ങളുമാണ് ലഭിക്കുന്നത്. കേരളത്തിന്റെ സമരചരിത്രത്തില്‍ വേറിട്ട പ്രതിരോധവുമായി ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയ സംഘടനയാണ് അയ്യങ്കാളിപ്പട. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയ്യങ്കാളിപ്പട നടത്തിയ യഥാര്‍ഥത്ത സമരത്തെ ആസ്പദമാക്കിയാണ് പട ഒരുക്കിയിരിക്കുന്നത്. വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാല്‍. ഇത് നമുക്ക് വേണ്ടിയുള്ള സിനിമയാണ്. കാഴ്ചകള്‍ കാണുന്നത് കണ്ണുകൊണ്ട് മാത്രമല്ല, ജീവിതത്തില്‍ എന്നും കൂടെ കൂട്ടാനൊരു ചിത്രമെന്നാണ് മധുപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

പട കണ്ടു
ഒരു സിനിമ നമ്മുടെ കൂടെ ഇപ്പോഴും ഉണ്ടാവുന്നത് നിസ്സാരമല്ല
കമലിന്റെ ഐ ഡി എന്ന ചിത്രം കണ്ടപ്പോഴുണ്ടായിരുന്നതിനേക്കാൾ എനർജി നൽകിയ ചിത്രം
ചാക്കോച്ചനും ദിലീഷ് പോത്തനും വിനായകനും ജോജുവും ഉണ്ണിമായയും പ്രകാശ് രാജ്ഉം കനിയുമൊക്കെ ഒരു കാലം പുനർസൃഷ്ടിച്ചിരിക്കുന്നു
ഇത് നമുക്ക് വേണ്ടിയുള്ള സിനിമയാണ്
കാഴ്ചകൾ കാണുന്നത് കണ്ണുകൊണ്ട് മാത്രമല്ല
ജീവിതത്തിൽ എന്നും കൂടെ കൂട്ടാനൊരു ചിത്രം
സാരഥി മുകേഷ് ആർ മേത്ത എ വി അനൂപ് എന്നും നല്ലത് സിനിമയ്ക്ക് കൂട്ടായവർ
നന്ദി സന്തോഷം

You May Also Like