Connect with us

Hi, what are you looking for?

Film News

ഓവർ റിയാക്റ്റിം​ഗ് റിയയും ബാലൻസിം​ഗ് ബിനോയിയും നമ്മൾ തന്നെയോ! മലയാളത്തിൽ വീണ്ടും വെബ് സീരീസ്, സ്ട്രീമിംഗ് തുടങ്ങി

മലയാളത്തിലെ ഏറ്റവും പുതിയ വെബ് സിരീസ് മാസ്റ്റർപീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമീം​ഗ് ആരംഭിച്ചു. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമായ ശ്രീജിത്ത്‌ എൻ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. രസകരമായ കുടുംബകഥ പറയുന്ന സിരീസ് ആണ് മാസ്റ്റർപീസ്. രസകരമായ കഥാപാത്ര സൃഷ്ടികളാണ് സിരീസിനെ ശ്രദ്ധേയമാക്കുന്നത്. ഓവർ റിയാക്റ്റിം​ഗ് റിയ ആയാണ് നിത്യ മേനൻ എത്തുന്നത്.

ബാലൻസിം​ഗ് ബിനോയ് എന്നാണ് ഷറഫുദ്ദീന്റെ കഥാപാത്രത്തിൻറെ പേര്. സൈലൻറ് ലിസമ്മയായി ശാന്തി കൃഷ്ണയും മ്യൂട്ടഡ് ചാണ്ടിച്ചനായി രൺജി പണിക്കരും ​ഗോഡ്ഫാദർ കുര്യച്ചനായി അശോകനും ആനിയമ്മയായ മാലാ പാർവതിയും എത്തുന്നു. ഇവർ നിങ്ങളുടെ ചുറ്റും അല്ല നിങ്ങളുടെ ഉള്ളിൽ തന്നെ ഉള്ളവരാണെന്നാണ് മാസ്റ്റർപീസിന്റെ അണിയറക്കാർ പറയുന്നത്. കുടുംബജീവിതത്തെക്കുറിച്ചുള്ള പൊതു ധാരണകളും ഒരു സംതൃപ്‌ത കുടുംബം എന്ന ആശയവും വിവാഹമോചനത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ വിഷയമാകുന്നു.

സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിന് കീഴിൽ മാത്യു ജോർജ് ആണ് നിർമ്മാണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരീസ് ലഭ്യമാവും. ഫാമിലി കോമഡിയുടെയും ഹൃദയസ്പർശിയായ ഡ്രാമയുടെയും മികച്ച സംയോജനമാണ് മാസ്റ്റർപീസ് എന്ന് അണിയറക്കാർ പറയുന്നു. എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു യഥാർത്ഥ ഫാമിലി എന്റർടെയ്‌നർ സ്വഭാവത്തിലുള്ളതാണ് ഈ സീരീസ് എന്നും. കേരള ക്രൈം ഫയൽസിന് ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൻറേതായി മലയാളത്തിൽ എത്തുന്ന സിരീസ് ആണിത്.

You May Also Like