Connect with us

Hi, what are you looking for?

Film News

‘ഭാരതീയ സംസ്‌കാരം എത്ര മനോഹരമാണ്’ കൊറ്റൻകുളങ്ങര ചമയവിളക്കിന്റെ വീഡിയോ പങ്കുവെച്ച് എംബിഎ ചായ് വാല ഉടമ പ്രഫുൽ ബില്ലൂർ

പുരുഷൻ സ്ത്രീയെപ്പോലെ അണിഞ്ഞ് നടക്കുന്നതിനെ കുറിച്ച് നിങ്ങൾക്കൊന്നു സങ്കൽപിക്കാൻ കഴിയുമോ? അതും അതിസുന്ദികളായി, ആരും നോക്കിപ്പോവുന്ന സുന്ദരികളായി. അത്തരത്തിൽ പുരുഷാംഗനനാരെ കാണൻ കഴിയുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ .കൊല്ലംചവറ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കിന് നിങ്ങൾക്ക് അതിസുന്ദികളായ പുരുഷ സുന്ദരികളെ കാണാൻ കഴിയും.

 

അംഗനമാരെ വെല്ലുന്ന അംഗലാവണ്യത്തൊടെ കൊറ്റൻകുളങ്ങര ദേവീക്ഷേത്ര പരിസരത്തെ ചമയവിളക്കിന് എത്തിയ പുരുഷ കേസരിമാരെ കണ്ട് സ്ത്രീകൾക്ക് പോലും അസൂയ ഉണ്ടാവും എന്നതിൽ സംശയമില്ല. എല്ലാ വർഷവും മീനം പത്തിനും പതിനൊന്നിനും പുരുഷന്മാർ അംഗനവേഷത്തിൽ ചമയവിളക്കേന്തുന്ന ആചാരപെരുമ കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിനു മാത്രം സ്വന്തമാണ്.

ഇപ്പോഴിതാ കൊറ്റൻകുളങ്ങര ചമയവിളക്കിന് എത്തിയ പുരുഷ സുന്ദരികളെ അഭിനന്ദിച്ചും നമ്മുടെ ഭാരതീയ സംസ്‌കാരം എത്ര മനോഹരമാണെന്നും പറഞ്ഞത് എത്തുകയാണ് എംബിഎ ചായ് വാല ഉടമ പ്രഫുൽ ബില്ലൂർ.തന്റെ ടിറ്റ്വർ അക്കൗണ്ടിലൂടെയാണ് പ്രഫുൽ കൊറ്റൻകുളങ്ങര ചമയവിളക്കിന്റെ വീഡിയോ പങ്കുവെച്ചത്. ”നമ്മുടെ ഭാരതീയ സംസ്‌കാരം എത്ര വൈവിധ്യവും സമ്പന്നവുമാണ്! ഈ അത്ഭുതകരമായ വീഡിയോ കാണ്ട് ഞെട്ടിയിരിക്കുകയാണ്, കേരളത്തിലെ കൊല്ലം ജില്ലയിൽ കൊട്ടൻകുളങ്ങര ചമയവിളക്ക് എന്നൊരു ഉത്സവമുണ്ട്, അതിൽ പുരുഷന്മാർ സാരിയിൽ സ്ത്രീ വേഷം ധരിച്ചെത്തിയിരിക്കുന്നു.”

രാജ്യത്തെ യുവസംരംഭകരിൽ ശ്രദ്ദേയനാണ് പ്രഫുൽ ബില്ലൂർ.2017ൽ എംബിഎ പഠിത്തം ഡ്രോപ്പ് ഔട്ട് ആയി ഐഐഎം അഹമ്മദാബാദിന് പുറത്ത് ഒരു ചായക്കട പ്രഫുൽ ബില്ലൂർ തുടങ്ങിയത്. വളരെ പെട്ടെന്നാണ് ടീ സ്റ്റാൾ ജനശ്രദ്ധ നേടിയതും പ്രശസ്തമായി മാറിയതും. അത് പോലെ തന്നെ ഒരുപാട് സ്ഥലങ്ങളിൽ ചായകട ആരംഭിക്കുകയും ചെയ്തു. എംബിഎ ചായ് വാലയ്ക്ക് ഇപ്പോൾ രാജ്യത്തുടനീളം നിരവധി ഔട്ട്ലെറ്റുകൾ ഉണ്ട്.

 

You May Also Like