Connect with us

Hi, what are you looking for?

Film News

‘ഇത്രയും നെഗറ്റീവ് ഷെയ്ഡുള്ള നിവിന്റെ ഒരു നായക കഥാപാത്രം വേറെ കണ്ടിട്ടില്ല’

നിവിന്‍ പോളി- രാജീവ് രവി കൂട്ടുകെട്ടിലെത്തിയ തുറമുഖം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇത്രയും നെഗറ്റീവ് ഷെയ്ഡുള്ള നിവിന്റെ ഒരു നായക കഥാപാത്രം വേറെ കണ്ടിട്ടില്ല’ എന്നാണ് മൊയ്ദു പിലാക്കണ്ടി മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

തുറമുഖം – മട്ടാഞ്ചേരി മൊയ്തു..!
നിവിന്‍ പോളിയുടെ വളരെ വ്യത്യസ്തമായ കഥാപാത്രം..!
#Spoiler_Alert – പടത്തിന്റെ ബോക്‌സോഫീസ് സ്റ്റാറ്റസ് ഏതാണ്ട് തീരുമാനമായതിനാലാല്‍ ഇനിയത് പറയുന്നതില്‍ സീനില്ലല്ലോ..!
മട്ടാഞ്ചേരി മൊയ്തു – നിവിന്‍ തന്നെ പറയുന്ന പോലെ ആളൊരു കച്ചറയാ..! തനി കച്ചറ..!
ഇത്രയും നെഗറ്റീവ് ഷെയ്ഡുള്ള നിവിന്റെ ഒരു നായക കഥാപാത്രം വേറെ കണ്ടിട്ടില്ല..!
കുടുംബം മറന്ന് തന്റെ താല്‍പര്യങ്ങള്‍ക്ക്മാത്രം നിലകൊള്ളുന്ന സൂപ്പര്‍ അവസരവാദി കഥാപാത്രം..!
സ്വന്തം ബാപ്പാനെ തല്ലി , ചതിച്ച് ഇല്ലാതാക്കി പ്രമാണിയായി മുതലാളിയായ പച്ചീക്കിനെ (സുദേവ് നായര്‍) വലുതായപ്പോള്‍ ഒരവസരത്തില്‍ ആളുകള്‍ പഞ്ഞിക്കിട്ട് തീര്‍ക്കുന്ന സമയത്ത് അവിടെ വെറും തൊഴിലാളിയായി കൂലി വാങ്ങാന്‍ വന്ന മൊയ്തു പെട്ടെന്ന് ബാധകേറിയ പോലെ പച്ചീക്കിനെ തീര്‍ക്കാന്‍ വന്ന എല്ലാവരേയും പഞ്ഞിക്കിട്ട് നിലം പരിശാക്കുന്നു. അങ്ങനെ ആ അവസരം ഉപയോഗിച്ച് പച്ചീക്കിനെ ഇംപ്രസ് ചെയ്യിച്ച് പ്രീതി പിടിച്ചുവാങ്ങി പച്ചീക്കിന്റെ ആളായി മാറുന്നു. ഏതുവിധേനയും മുതലാളിമാരുടെ ആളായി വിലസാനുള്ള മൊയ്തുവിന്റെ സൈക്കോളജിക്കല്‍ കം ഫിസിക്കല്‍ ടാക്‌റിക്‌സ്..!
സ്വന്തം പെങ്ങളെ നിക്കാഹിന് പണം സംഘടിപ്പിക്കാനൊന്നും ഉള്ള താല്‍പര്യം മൂപ്പര്‍ക്കീല്ല. അതിനായി പണം സംഘടിപ്പിക്കാനായി വിഷമിക്കുന്ന ഉമ്മാനോട് എല്ലാം ഞമ്മളേറ്റ് എന്ന വ്യാജേന പുള്ളി ചില കള്ളപ്പണികള്‍ക്കിറങ്ങുന്നു. എന്നാല്‍ അതൊക്കെ പെങ്ങളെ നിക്കാഹിന് വേണ്ടിയല്ല. മൊയ്തുവിന്റെ മോഹമായ ദേവകി അക്കയുടെ മോളെ അനുഭവിച്ച് ആഗ്രഹസാക്ഷാത്കാരത്തിനാണ്. പച്ചീക്കിന്റെ ആളായാല്‍ അത് ഒരിക്കല്‍ തിരിച്ചയച്ച ദേവകിയക്ക മറുത്തൊന്നും പറയാതെ മൊയ്തുവിനേയും പരിഗണിക്കും. അതിനായാണ് മൊയ്തു ഈ പരാക്രമങ്ങളൊക്കെ കാണിച്ച് മാസ് ആക്ഷന്‍ നടത്തി പച്ചീക്കിനെ രക്ഷിക്കുന്നത്. മൊയ്തുവിന്റെ പ്രകടനം കണ്ട് കിളിപോയ പച്ചീക്ക് മൊയ്തുവിനെ കൂട്ടി കള്ളും കൊടുത്ത് കൂടെ കൂട്ടുന്നു. എന്ത് വേണമെങ്കിലും ചോദിച്ചോടാ മൊയ്തൂ എന്ന് പറയുന്ന പച്ചീക്കിനോട് മൊയ്തു തഞ്ചത്തില്‍ പറയുന്നു ‘ദേവകി അക്കയുടെ മോളെ ഒന്ന്?’ പറയണ്ടതാമസം പച്ചീക്ക് മൊയ്തുവിന്റെ ആഗ്രഹം അപ്പൊതന്നെ നിറവേറ്റികൊടുക്കുന്നു. അങ്ങനെ സ്വന്തം പെങ്ങളെ നിക്കാഹിന് പണമുണ്ടാക്കാനായി പോയ മൊയ്തു നിക്കാഹിന്റെ തലേന്ന് ദേവകിയക്കയുടെ മോളുമായി എന്‍ജോയ് ചെയ്യുന്നു. നേരം വെളുത്തിട്ടും നിക്കാഹിന്റെ കാര്യം മറന്നുപോയി അതേപറ്റി ഒരു താല്‍പര്യവും കാണിക്കാതെ മൂപ്പരുടെ പ്ലഷറുകള്‍ ആസ്വദിക്കുന്നു. എത്ര ഉത്തരവാദിത്തമുള്ള ഇക്കാക്ക. ??
പച്ചീക്കിന്റെ ആളായി വിലസി സ്വന്തം ട്രേഡ് യൂണിയനെ വരെ എതിരായി പ്രവര്‍ത്തിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കുമായി സമാധാനപരമായി പ്രതിഷേധം നടത്തുന്ന യൂണിയനേയും യൂണിയന്‍ നേതാവ് സഖാവ് സാന്റോ ഗോപാലനെ (ഇന്ദ്രജിത്ത്) മുതലാളിയുടെ ആജ്ഞപ്രകാരം തല്ലി കാലും കൈയും ഒടിച്ച് ജീവച്ഛവമാക്കി വിടുന്നു മൊയ്തു. കൂട്ടത്തില്‍ സ്വന്തം സുഹൃത്തും അയല്‍ക്കാരനുമായി ഒരു പാവത്തിനേയും അടിച്ച് പതം വരുത്തിവിടുന്നു. ഈ പാവത്തിന്റെ ഉമ്മ മൊയ്തുവിന് പലതവണ വച്ചുവിളമ്പികൊടുത്തതാണെന്നുള്ള കടപ്പാടൊക്കെ തൃണവല്‍ക്കരിച്ചാണ് മൊയ്തുവിന്റെ പ്രകടനം..!
ഉമ്മാനിയെ (നിമിഷ) ഒരപകടത്തില്‍ നിന്ന് രക്ഷിച്ച് തന്റെ പെണ്ണാണെന്ന് പറഞ്ഞ് വീട്ടില്‍ കൊണ്ടുവരുന്ന മൊയ്തു പക്ഷെ പിന്നീട് അവളെ നന്നായി നോക്കാനുള്ള ശുഷ്‌കാന്തി ഒന്നും കാണിക്കുന്നില്ല. അതിനുശേഷവും ദേവകിയക്കയുടെ മോളെ അനുഭവിക്കണം എന്നുള്ള ചിന്തതന്നെയാണ് മൊയ്തുവിനെ നയിക്കുന്നത്.
പെങ്ങള്‍ക്കസുഖം ബാധിച്ച് ആശുപത്രിയില്‍ ആയപ്പോഴും അവിടെ ഒന്ന് പോയി നോക്കാതെ ഉമ്മാനി വീട്ടില്‍ തനിച്ചായ തക്കം പാര്‍ത്ത് ഉമ്മാനിയെ അനുഭവിക്കാനും നൈസായി മൊയ്തു ശ്രമിക്കുന്നു. ആസമയത്ത് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായി പെങ്ങളും ഉമ്മയും എത്തിയതോടെ മൊയ്തുവിന്റെ പദ്ധതി പൊളിയുന്നു. പെങ്ങളെ കാര്യവിവരം പോലും അന്വേഷിക്കാന്‍ നില്‍ക്കാതെ മൊയ്തു അപ്പൊത്തന്നെ സീന്‍ വിടുന്നു.
വീട്ടില്‍പോലും ചെലവിന് കൊടുക്കാതെ ഫുള്‍ടൈം കള്ളടിച്ച് തന്റെ താവളത്തില്‍ ഇരിക്കുന്ന മൊയ്തുവിനെ തേടി ഉമ്മവരുമ്പോള്‍ തന്റെ കയ്യില്‍ അഞ്ചിന്റെ കാശില്ലെന്ന് പറഞ്ഞ് സ്‌കൂട്ടാവുന്നു.
മൊയ്തു വീട്ടില്‍ വരുമ്പോഴൊക്കെ വീട്ടുകാര്‍ക്ക് തലവേദനയാവുന്നു. തന്റെ നിരുത്തരവാദപരമായ ഏര്‍പ്പാട് ചോദ്യം ചെയ്ത അനുജനെ (അര്‍ജുന്‍ അശോകന്‍) തല്ലിചതയ്ക്കാനും മൊയ്തു മടിക്കുന്നില്ല.
പച്ചീക്കിനായി കൊട്ടേഷന്‍ പണി ഏറ്റെടുത്ത് സ്വന്തം ട്രേഡ് യൂണിയനിലുള്ള അയല്‍ക്കാരനെ തീര്‍ക്കാനായി വരുന്ന മൊയ്തു നല്ലവനായ അനിയന്റെ ശക്തമായ ചെറുത്ത് നില്‍പ്പ്കാരണം ആ ശ്രമം പരാജയപ്പെട്ട് തിരിച്ചുപൊകുന്നു. അങ്ങനെ പച്ചീക്ക് പോലീസ് ഏമാന്റെ പ്രേരണയാല്‍ മൊയ്തുവിനെ പുറത്താക്കുന്നു. അപമാനിതനായ മൊയ്തു പച്ചീക്കിന്റെ യഥാര്‍ത്ഥ മുഖം മനസിലാക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു സന്ദര്‍ഭത്തില്‍ അനിയനെ അറസ്റ്റ് ചെയ്യാനും മര്‍ദ്ദിക്കാനും വരുന്ന പോലസിനെ വിരട്ടി മാസ് കാണിച്ച് അനിയന്റെ രക്ഷയ്‌ക്കെത്തുന്നുണ്ട്.
പിന്നെ പച്ചീക്കിന്റെ ശത്രുവായി മാറുന്നു. അങ്ങനെ എല്ലായിടത്തും ഒറ്റപ്പെട്ട മൊയ്തു റഷ്യന്‍ നാവികരുമായുള്ള കശപിശയില്‍ അവരുടെ കൈകൊണ്ട് അവസാനിക്കുന്നു.
പഴയ മട്ടാഞ്ചേരി തൊഴിലാളി സമരത്തേയും പോലീസ് വെടിവെപ്പില്‍ തൊഴിലാളികള്‍ക്ക് ഉണ്ടായ ദാരുണ സംഭവത്തേയും നല്ലരീതിയില്‍ പുതിയ തലമുറയ്ക്കായി ഓര്‍മ്മപ്പെടുത്തിയ നല്ലൊരു വിഷ്വല്‍ അനുഭവമാണ് ചിത്രം സമ്മാനിച്ചത്.
പടത്തില്‍ വളരേ നല്ലവനും കുടുംബസ്‌നേഹിയായ സന്‍മാര്‍ഗ്ഗിയായ ഹംസ എന്ന അനിയനായി അര്‍ജുന്‍ അശോകന്‍ നല്ല അഭിനയം കാഴ്ചവെച്ചു. അതിന് നേര്‍വിപരീതമായ റോളില്‍ കച്ചറകഥാപാത്രമായ മൊയ്തുവായി വന്ന നിവിനും തന്റേതായ രീതിയില്‍ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്.
മൊയ്തു കച്ചറയാ തനി കച്ചറ.

നിവിന്‍ പോളി, ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, കലാസംവിധാനം ഗോകുല്‍ ദാസ്, സംഗീതം കെ. ഷഹബാസ് അമന്‍. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. ഡിസ്ട്രിബൂഷന്‍ ലീഡ് ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രമോഷന്‍ അനൂപ് സുന്ദരന്‍, പിആര്‍ഒ എ.എസ്. ദിനേശ്, ആതിര, മാര്‍ക്കറ്റിങ് പ്ലാന്‍ ബിനു ബ്രിങ്‌ഫോര്‍ത്ത്.

You May Also Like