Connect with us

Hi, what are you looking for?

Film News

നല്ല നിലാവുള്ള രാത്രി റിലീസ് തിയതി പ്രഖ്യാപിച്ചു

നടി സാന്ദ്ര തോമസിന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി’. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. സിനിമ ജൂൺ 30ന് ചിത്രം തിയേറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ബാബുരാജ്, ജിനു ജോസഫ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.


നവാഗതനായ മർഫി ദേവസ്സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്നാണ് സാന്ദ്ര തോമസ് തന്റെ സ്വാതന്ത്ര സിനിമ നിർമ്മാണ കമ്പനിക്ക് പേര് ഇട്ടിരിക്കുന്നത്. ചിത്രത്തിൻറെ പൂജയും സ്വിച്ച് ഓൺ കർമ്മവും കാന്തല്ലൂർ വൃന്ദാവൻ ഗാർഡൻസിൽ വെച്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് നടന്നത്.

കൈലാസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്.
മാസ് ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി.സാന്ദ്ര തോമസിന്റെ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ആദ്യ സിനിമ ആയതിനാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നല്ല നിലാവുള്ള രാത്രി.

You May Also Like