Connect with us

Hi, what are you looking for?

Film News

‘അദ്ദേഹം ആരുടെയും പണം പറ്റിച്ചെടുക്കാനോ ഉപദ്രവിക്കാനോ നോക്കിയിട്ടില്ല’ നിവിന്‍ പോളി

നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി ഒരുക്കിയ ‘തുറമുഖം’ എന്ന ചിത്രം ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം ഇന്ന് തിയറ്ററുകളിലെത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.മട്ടാഞ്ചേരി മൊയ്തു എന്ന നെഗറ്റീവ് ഷെയ്ഡ് ഉള്ള നായക കഥാപാത്രത്തെയാണ് തുറമുഖത്തില്‍ നിവിന്‍ അവതരിപ്പിക്കുന്നത്. ഏറെ ആത്മാര്‍ഥതയോടെ, നിര്‍മാതാവിന്റെ പണം നഷ്ടപ്പെടരുത് എന്ന സദുദ്ദേശ്യത്തോടെ ചിത്രം പൂര്‍ത്തിയാക്കിയ രാജീവ് രവി എന്ന സംവിധായകന് അനീതിയാണു നേരിടേണ്ടി വന്നതെന്ന് നിവിന്‍ പോളി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

രാജീവേട്ടന്റെ സംവിധാനത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നത്. അദ്ദേഹം നല്ല സ്വാതന്ത്ര്യം തരുന്ന സംവിധായകനാണ്. ഇന്ന രീതിയില്‍ മാത്രമേ അഭിനയിക്കാവൂ എന്ന് അഭിനയേതാക്കളെ പ്രഷര്‍ ചെയ്യില്ല. പക്ഷേ ഒറ്റ കണ്ടീഷനേ ഉള്ളൂ, നിങ്ങള്‍ കഥാപാത്രമായി വരണം. നിങ്ങള്‍ നിവിന്‍ പോളിയോ പൂര്‍ണിമയോ ഇന്ദ്രജിത്തോ ആയി വരരുത്, മൊയ്തുവായും ഉമ്മയായും വരണം. ആരും ഹോം വര്‍ക്ക് ചെയ്തിട്ട് വരണ്ട, പച്ചയായ മനുഷ്യരായി വരുക. ബാക്കി എല്ലാം ക്യാമറയ്ക്കു മുന്നില്‍ തീരുമാനിക്കാം. ഇതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. അദ്ദേഹം മുന്നേ ചെയ്ത സിനിമകള്‍ക്ക് ഒരു സ്വഭാവമുണ്ട്, അവയ്ക്കെല്ലാം ഒരു പേസ് ഉണ്ട്. അവയെല്ലാം മനസ്സില്‍ തങ്ങി നില്‍ക്കുന്ന സിനിമകളാണ്, അതേ രീതിയില്‍ തന്നെയാണ് തുറമുഖവും എടുത്തിട്ടുള്ളത്.

ഇത് തികച്ചും രാജീവ് രവി സിഗ്‌നേച്ചര്‍ ഉള്ള സിനിമയാണ്. ഏറെ ആത്മാര്‍ഥതയോടെ ഒരു സിനിമ ചെയ്തിട്ട് അദ്ദേഹത്തോട് ഇത്തരത്തില്‍ പെരുമാറരുതായിരുന്നു എന്നാണു ഞങ്ങളുടെ അഭിപ്രായം. അദ്ദേഹം ആരുടെയും പണം പറ്റിച്ചെടുക്കാനോ ഉപദ്രവിക്കാനോ നോക്കിയിട്ടില്ല, ഒരു രൂപ പോലും നിര്‍മാതാവിന് നഷ്ടം വരാന്‍ പാടില്ല എന്നു ചിന്തിക്കുന്ന ആളാണ്, നിര്‍മാതാവിനെ സേഫ് ആക്കാന്‍ അത്രയും പ്രയത്‌നിച്ചിട്ട് അദ്ദേഹത്തിനെ കബളിപ്പിക്കുകയാണ് ചെയ്തത് അദ്ദേഹം പരാതിയൊന്നും പറയുന്ന വ്യക്തിയല്ല, എല്ലാം ഉള്ളില്‍ ഒതുക്കുന്ന ആളാണ്, പക്ഷേ ഇത് എന്റെ ഉള്ളില്‍ ഒരു വേദനയായി കിടപ്പുണ്ടെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

You May Also Like