Connect with us

Hi, what are you looking for?

Film News

നിവിന്റെ ‘തുറമുഖം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രമാണ് തുറമുഖം. സിനിമ ഒടിടിയിലേക്ക് എത്തുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് സിനിമ എത്തുന്നത്. തുറമുഖത്തിൻറെ സ്ട്രീമിംഗ് ഏപ്രിൽ 28 ന് ആരംഭിക്കും.ഇക്കഴിഞ്ഞ മാർച്ച് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപൻ ചിദംബരമാണ്. സംവിധായകൻ രാജീവ് രവിതന്നെയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.


1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പമേയം.എഡിറ്റർ ബി. അജിത്കുമാർ, കലാസംവിധാനം ഗോകുൽ ദാസ്, സംഗീതം കെ. ഷഹബാസ് അമൻ. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് തുറമുഖം നിർമ്മിച്ചിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിനെത്തിച്ചത്

You May Also Like