Connect with us

Hi, what are you looking for?

Film News

ഭാവന- ഷറഫുദ്ദീന്‍ ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഒടിടിയിലെത്തുന്നു- എവിടെ കാണാം

ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെത്തുകയാണ്. മനോരമ മാക്‌സാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ചിത്രം ഫെബ്രുവരി 17 നാണ് തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. ആറ് വര്‍ഷത്തിന് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. നവാഗതനായ ആദില്‍ മൈമൂനത്താണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷറഫുദ്ദീന്‍, ഭവന എന്നിവര്‍ക്ക് പുറമെ സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ലണ്ടന്‍ ടാകീസിന്റെയും ബാനറിലാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എത്തുന്നത്. റെനീഷ് അബ്ദുല്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ റുഷ്ദിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് ഭരതനാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍ എന്നിവരാണ്.

ക്രിയേറ്റീവ് ഡയറക്ടര്‍ ശബരിദാസ് തോട്ടിങ്കല്‍, അഡീഷണല്‍ സ്‌ക്രീന്‍പ്ലേ, ഡയലോഗ്‌സ് വിവേക് ഭരതന്‍, ശബരിദാസ് തോട്ടിങ്കല്‍, ജയ് വിഷ്ണു, പാട്ടുകള്‍ നിഷാന്ത് രാംടെകെ, പോള്‍ മാത്യൂസ്, ജോക്കര്‍ ബ്ലൂസ്, പശ്ചാത്തല സംഗീതം ബിജിബാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍, കലാസംവിധാനം മിഥുന്‍ ചാലിശ്ശേരി, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സൌണ്ട് മിക്‌സിംഗ് അരവിന്ദ് മേനോന്‍, അവതരണം മാജിക് ഫ്രെയിംസ് റിലീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഫിലിപ്പ് ഫ്രാന്‍സിസ്, നൃത്തസംവിധാനം അനഘ, റിഷിധന്‍, പ്രോജക്റ്റ് കോഡിനേറ്റര്‍ ഷമീം സയിദ്, ട്രെയ്‌ലര്‍ സംഗീത പ്രതാപ്, പബ്ലിസിറ്റി ഡിസൈന്‍സ് ആരോഷ് തേവടത്തില്‍, യെല്ലോടൂത്ത്‌സ്, ഡിഐ കളറിസ്റ്റ് ലിജു പ്രഭാകര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം, ഇംഗ്ലീഷ് സബ്‌ടൈറ്റില്‍സ് രാജീവ് രാമചന്ദ്രന്‍, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് മാഹിന്‍ഷാദ് എന്‍ വൈ, ഷാമില്‍ പി എം, വരികള്‍ വിനായക് ശശികുമാര്‍, ശരത്ത് കൃഷ്ണന്‍.

You May Also Like