Connect with us

Hi, what are you looking for?

Film News

അന്തസില്ലാത്ത ഒരു ജീവിതം ഇനിയും തുടരാനില്ലെന്ന് നടി പാര്‍വ്വതി തിരുവോത്ത്

അന്തസില്ലാത്ത ഒരു ജീവിതം ഇനിയും തുടരാനാവില്ലെന്ന് നടി പാര്‍വ്വതി തിരുവോത്ത്. അതുകൊണ്ട് തന്നെ സിനിമയില്‍ തുല്യതയ്ക്ക് ആയിട്ടുള്ള പോരാട്ടം ഇനിയും തുടരുമെന്നും നടി കൂട്ടിച്ചേര്‍ത്തു. നടി പീഡനത്തിന് ഇരയായ പശ്ചാത്തലത്തില്‍ താര സംഘടനയ്ക്ക് ഉള്ളില്‍ നടക്കുന്ന സാഹചര്യങ്ങളില്‍ പ്രതികരിക്കുകയായിരുന്നു പാര്‍വ്വതി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡബ്ല്യു സി സി മാത്രം ചോദ്യങ്ങള്‍ നേരിടുന്നത് അനീതിയാണ്. നിശബ്ദര്‍ നിശബ്ദത വെടിയണം. ഞങ്ങള്‍ പോരാട്ടം തുടരും. എന്നാല്‍ ഇത്തരം ചോദ്യങ്ങളുടെ ഭാരം കൂടി ഏറ്റെടുക്കേണ്ടിവരുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

മമ്മൂട്ടി നായകനായ, പാര്‍വ്വതി സുപ്രധാന വേഷത്തില്‍ എത്തുന്ന പുതു ചിത്രം പുഴുവിന്റെ ഒ. ടി ടി റിലീസുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. കസബ സിനിമയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച അരോപണങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് പുഴു എന്നു പാര്‍വ്വതി പറഞ്ഞു.

സിനിമകളുടെ പ്രൊമോഷനുകളില്‍ പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയിലും താരം ചോദ്യങ്ങള്‍ ഉന്നയിച്ചു. വനിതാ താരങ്ങള്‍ക്കും തുല്യ സമത്വം എന്ന വിഷയത്തില്‍ മാധ്യമങ്ങളും മുന്‍കൈ എടുക്കണമെന്നും നടി കൂട്ടിച്ചേര്‍ത്തു.

parvathy-thiruvoth-against-government

 

അതേസമയം, പറഞ്ഞതിനും മുമ്പേ റിലീസിന് എത്തിയ മമ്മൂട്ടി ചിത്രം പുഴു ഒ. ടി ടിയില്‍ പ്രദര്‍ശനം തുകരുകയാണ്. സമ്മിശ്ര പ്രതികരണവുമായി മുന്നേറുന്ന ചിത്രം മമ്മൂട്ടി എന്ന നടന്റെ നെഗറ്റീവ് കഥാപാത്രത്തിലേയ്ക്കുള്ള പരിവേഷമായും വിലയിരുത്തപ്പെടുന്നുണ്ട്. ഒരു കൊമേഴ്‌സ്യല്‍ സിനിമയുടെ ചുവടില്‍ നിന്നും മാറി നിന്നുകൊണ്ട് വ്യത്യസ്തമായ കഥ പറയാന്‍ തയ്യാറായ മമ്മൂട്ടി എന്ന നടനും ചിത്രത്തില്‍ ശ്രദ്ധേയമാകുന്നുണ്ട്.

2006 ല്‍ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തില്‍ സഹ താരമായാണ് പാര്‍വ്വതി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിരണ്‍ ടി വിയില്‍ അവതാരകയായിരിക്കെയാണ് ഔട്ട് ഓഫ് സിലബസില്‍ എത്തിത്. മലയാളത്തിന് പുറമേ തമിഴിലും, ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് പാര്‍വതി.

You May Also Like