Connect with us

Hi, what are you looking for?

Film News

വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ആദിപുരുഷിന്റെ അണിയറപ്രവര്‍ത്തകര്‍

വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ടീം ആദിപുരുഷ്. ആദിപുരുഷിലെ രണ്ടാമത്തെ ഗാനമായ ‘റാം സിയ റാം’ ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെ ലോഞ്ച് ചെയ്തുകൊണ്ടാണ് ആദിപുരുഷ് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നത്. 2023 മെയ് 29 ന് ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് ഗാനം പുറത്തിറക്കുക.

മനോജ് മുന്‍താഷിറിന്റെ വരികള്‍ക്ക് സംഗീത ജോഡിയായ സച്ചേത്-പറമ്പാറ സംഗീതം നല്‍കി ആലപിച്ച ഗാനം അതിര്‍വരമ്പുകള്‍ക്കതീതമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നത് തീര്‍ച്ചയാണ്. സിനിമാ, സംഗീത, പൊതു വിനോദ ചാനലുകള്‍, ഇന്ത്യയിലുടനീളമുള്ള റേഡിയോ സ്റ്റേഷന്‍, ദേശീയ വാര്‍ത്താ ചാനലുകള്‍, ഔട്ട്ഡോര്‍ ബില്‍ബോര്‍ഡുകള്‍, മ്യൂസിക് സ്ട്രീമിംഗ്-വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍, ടിക്കറ്റിംഗ് പങ്കാളികള്‍, സിനിമാ തിയേറ്ററുകള്‍, എല്ലാ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയവയിലൂടെയാണ് മെയ് 29 ന് ഉച്ചയ്ക്ക് 12 മണിക്ക് ‘റാം സിയ റാം’ ഗാനം തത്സമയം പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ്, ടി-സീരീസ്, ഭൂഷണ്‍ കുമാര്‍ & കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം 2023 ജൂണ്‍ 16 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും.

You May Also Like