Connect with us

Hi, what are you looking for?

Film News

‘പറയാന്‍ ഉദ്ദേശിച്ച കാര്യം കംപ്ലീറ്റ് ആയിട്ട് വര്‍ക്ക് ആയിട്ടുണ്ട്..ആകെമൊത്തം നല്ലൊരു അനുഭവം’

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ‘തുറമുഖം’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പറയാന്‍ ഉദ്ദേശിച്ച കാര്യം കംപ്ലീറ്റ് ആയിട്ട് വര്‍ക്ക് ആയിട്ടുണ്ട്..ആകെമൊത്തം നല്ലൊരു അനുഭവം’ എന്നാണ് രാഹുല്‍ മുരളീധരന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

Thuramukham (personal opinion )
അപ്രതീക്ഷിതമായി കാണാന്‍ ഇടയായി
രാജീവ് രവിയുടെ സ്ഥിരം ഫോര്‍മുല ഫോളോ ചെയ്തു തന്നെ വന്ന മൂവി ????
അഭിനേതാക്കളുടെ പ്രകടനം നന്നായി അനുഭവപ്പെട്ടു ????
പറയാന്‍ ഉദ്ദേശിച്ച കാര്യം കംപ്ലീറ്റ് ആയിട്ട് വര്‍ക്ക് ആയിട്ടുണ്ട്..
ഇതേ ഫോര്‍മുലയില്‍ വന്ന മൂവീസ് മുന്‍പ് വന്നിട്ടുണ്ടെങ്കിലും രാജീവ് ചെയ്തപ്പോ വ്യത്യസ്തത തോന്നി
മേക്കിങ് ലേക്ക് വരുവണേല്‍ അതില്‍ ഒന്നും ഒരു കോംപ്രോമായിസും കാണിക്കാത്ത രാജീവ് ഇതിലും നല്ലൊരു ക്വാളിറ്റി പടത്തിനു നല്‍കിയിട്ടുണ്ട് ??
ആകെമൊത്തം നല്ലൊരു അനുഭവം

നിവിന്‍ പോളി, ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍ ബി. അജിത്കുമാര്‍, കലാസംവിധാനം ഗോകുല്‍ ദാസ്, സംഗീതം കെ. ഷഹബാസ് അമന്‍. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. ഡിസ്ട്രിബൂഷന്‍ ലീഡ് ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രമോഷന്‍ അനൂപ് സുന്ദരന്‍, പിആര്‍ഒ എ.എസ്. ദിനേശ്, ആതിര.

You May Also Like