Connect with us

Hi, what are you looking for?

Film News

‘തലൈവർ ഇൻ കൊച്ചി’ ജയിലറിന്റെ ചിത്രീകരണത്തിനായി രജനീകാന്ത് കൊച്ചിയിൽ!!

രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ജയിലർ’ .രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് എത്തിയത് മുത്ൽ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘ജയിലർ’ സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഏപ്രിലിൽ ചിത്രം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനായി രജനീകാന്ത് കൊച്ചിയിൽ എത്തിയിരിക്കുകയാണ്.


കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ നടന്റെ വീഡിയോയാണ് ട്വിറ്റർ ഹാൻഡിലുകളിൽ നിറഞ്ഞു നിൽക്കുന്നത്. സംവിധായകൻ നെൽസണും അദ്ദേത്തിനൊപ്പം ഉണ്ടായിരുന്നു. അതേ സമയം ജയിലറിൽ മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാൽ, ജാക്കി ഷ്‌റോഫ് എന്നിവരടങ്ങുന്ന രംഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞു എന്നാണ് പുറത്ത് റിപ്പോർട്ടുകൾ.

‘ജയിലർ’ എന്ന ചിത്രത്തിൽ രജനികാന്ത് റിട്ടയേർഡ് ജയിൽ വാർഡൻ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമാണ് അവതരിപ്പിക്കുന്നുത്. സസ്പെൻസ് ത്രില്ലറായ ചിത്രത്തിൽ രമ്യാ കൃഷ്ണൻ. തമന്ന, വിനായകൻ,ശിവരാജ് കുമാർ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. വിജയ് കാർത്തിക് കണ്ണൻ  ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് ശിവയാണ്.

 

 

You May Also Like