Connect with us

Hi, what are you looking for?

Film News

അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്ത് രവീണ ടണ്ടന്‍, വലിയ ഒരു മാറ്റത്തിലേക്കുള്ള തുടക്കമെന്ന് സോഷ്യല്‍ മീഡിയ

മരണാനന്തര ചടങ്ങുകള്‍ പൊതുവെ പുരുഷന്മാരാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇതാ ബോളിവുഡ് നടി രവീണ ഠണ്ടന്‍ അച്ഛന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. രവീണ ടണ്ടന്റെ പിതാവ് രവി ടണ്ടന്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. പിതാവിന്റെ അന്ത്യകര്‍മങ്ങളുടെ ഭാഗമായുള്ള എല്ലാ പൂജകളും ചടങ്ങുകളും രവീണ ടണ്ടന്‍ ചെയ്യുന്നത് വീഡിയോയില്‍ കാണാം.

https://www.instagram.com/p/CZ1muW-jUb5/?utm_source=ig_embed&utm_campaign=embed_video_watch_again

നടി ചടങ്ങ് ചെയ്തത് വലിയ ഒരു മാറ്റത്തിലേക്കുള്ള തുടക്കമാണ് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നത്. സ്ത്രീ എന്ന പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന പല കാര്യങ്ങളും അവസാനിക്കേണ്ടിയിരിക്കുന്നു, അച്ഛനോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ് രവീണ ചടങ്ങുകള്‍ ചെയ്തതെന്നും പലരും കമന്റ് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രവീണയുടെ അച്ഛനും സംവിധായകനുമായ രവി ഠണ്ടന്‍ മരിച്ചത്. തന്റെ 87ാം പിറന്നാളിന് ഒരു വാരം മുന്‍പാണ് അദ്ദേഹം അന്തരിച്ചത്. തുടര്‍ന്ന് അച്ഛനെക്കുറിച്ച് നീണ്ട ഒരു കുറിപ്പും രവീണ പങ്കുവെച്ചിരുന്നു. അച്ഛന് തന്റെ ജീവിതത്തിലെ സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു രവീണയുടെ പോസ്റ്റ്.

https://www.instagram.com/p/CZ3kym1NVWH/?utm_source=ig_embed&ig_rid=207289bc-9365-47c1-b568-567dbc67041e

അച്ഛന്‍ വേദനിക്കുമ്പോള്‍ തനിക്കും ആ വേദന അനുഭവപ്പെട്ടിരുന്നുവെന്നും സങ്കടത്തിലാവുമ്പോള്‍ കണ്ണീര്‍ പങ്കിട്ടിരുന്നുവെന്നും അച്ഛന്‍ ചിരിക്കുമ്പോള്‍ തനിക്കുള്ളില്‍ സന്തോഷം നിറഞ്ഞിരുന്നുവെന്നും രവീണ കുറിച്ചു.

You May Also Like