Connect with us

Hi, what are you looking for?

Film News

വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം; 60 പവൻ സ്വർണം നഷ്ടമായി

ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച.ചെന്നൈയിലെ വീട്ടിലാണ് കവർച്ച നടന്നിരിക്കുന്നത്. വീട്ടിൽ നിന്ന് 60 പവന്റെ സ്വർണഭാരണങ്ങൾ നഷ്ടപ്പെട്ടതായി കുടുംബം പോലീസിൽ പരാതി നൽകി. മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയിയുടെ കുടുംബം അറിയിച്ചു.

സംഭവത്തിൽ അഭിരാമിപുരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ കുടുംബം അഭിരാമിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിൽനിന്നും 60 പവൻ സ്വർണ, വജ്രാഭരണങ്ങൾ നഷ്ടമായി എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു.

വീട്ടുജോലിക്കാർക്കെതിരായ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ അവരെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുവരികയാണ്. അതേ സമയം സമാനമായ രീതിയിൽ അടുത്തിടെ നടൻ രജനീകാന്തിന്റെ മകളും സംവിധായികയുമായി ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലും. മോഷണം നടന്നിരുന്നു. ഐശ്വര്യ വീട്ടുജോലിക്കാരെ സംശയിക്കുന്നതായി പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷണം നടത്തിയതിന്   വീട്ടുജോലിക്കാരിയെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

You May Also Like