Connect with us

Hi, what are you looking for?

Film News

‘ഏലോലോ ഏലേലോ’; ശാകുന്തളത്തിലെ മനോഹര മെലഡി കാണാം!

സാമന്ത റുത്ത് പ്രഭു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ശാകുന്തളം’. ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ഏലേലോ ഏലേലോ’ എന്ന ഗാനമാണ് പുറത്ത് വിട്ടത്. ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് മണി ശർമ്മയാണ്. ഏലേലോ ഏലേലോ എന്ന കൈലാസ് ഗാനത്തിന്റെ വരികൾ എഴുതിയ ഋഷിയാണ്. ആലപിച്ചിരിക്കുന്നത് അനുരാഗ് കുൽക്കർണിയാണ്.

ശാകുന്തളത്തിൽ ‘ദുഷ്യന്തനാ’യി വേഷമിടുന്നത് മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ആണ് .കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ ഗുണശേഖർ ആണ്. പീരീഡ് ഡ്രാമയായ ശകുന്തളം തെലുങ്ക്,കന്നഡ, ഹിന്ദി,മലയാളം, തമിഴ് ഉൾപ്പടെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ത്രീഡിയിൽ ആണ് റിലീസ് ചെയ്യുക.

തെലുങ്ക് നടൻ അല്ലു അർജുന്റെ മകൾ അല്ലു അർഹ ശാകുന്തളം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയാണ്. മോഹൻബാബു, അദിതി ബാലൻ, മധു, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരാണ് ശാകുന്തളത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം സിനിമയുടെ റിലിസ് തിയതി മാറ്റി എന്ന വാർത്ത പുറത്ത് വരുന്നിരുന്നു.

You May Also Like