Connect with us

Hi, what are you looking for?

Film News

സാമന്തയുടെ ‘ശാകുന്തളം’ റിലീസ് മാറ്റിവച്ചു!!

സാമന്ത റൂത്ത് പ്രഭുവിന്റെ ഈ വർഷത്തെ ആദ്യത്തെ റിലീസാണ് ശാകുന്തളം.ചിത്രം ഫെബ്രുവരി 17-ന് ഒന്നിലധികം ഭാഷകളിലായി ഗ്രാൻഡ് റിലീസിന് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ സിനിമയുടെ റിലിസ് തിയതി മാറ്റി എന്ന വാർത്തായാണ് പുറത്ത വരുന്നത്. സിനിമയുടെ ഹിന്ദി റിലീസിന് അവസാന നിമിഷം ചില തടസ്സങ്ങൾ നേരിട്ടതിനാലാണ് റിലിസ് തിയതി മാറ്റിയത്. പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.

ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചരിത്ര സിനിമയാണ് ശാകുന്തളം.സാമന്ത ടൈറ്റിൽ റോളിൽ എത്തുമ്പോൾ പുരു രാജവംശത്തിലെ രാജാവായ ദുഷ്യന്തനായായി എത്തുന്നത് മലയാളിതാരം ദേവ് മോഹൻ ആണ്.ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചരിത്ര സിനിമയിലുടെ തെലുങ്ക് നടൻ അല്ലു അർജുന്റെ മകൾ അല്ലു അർഹ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയാണ്.

മോഹൻബാബു, അദിതി ബാലൻ, മധു, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കാളിദാസന്റെ ശകുന്തള എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പീരീഡ് ഡ്രാമയായ ശകുന്തളം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യാന്നുണ്ട്.ഗുണശേഖർ സംവിധാനം ചെയ്ത ശാകുന്തളം 2ഡിക്ക് പുറമെ 3ഡിയിലും പുറത്തിറങ്ങുന്നുണ്ട്

You May Also Like