Connect with us

Hi, what are you looking for?

Film News

‘പിന്നെ എങ്ങനെ പീഡനക്കേസിന് കുറവുണ്ടാകും’ ബിക്കിനി ധരിച്ചുള്ള സാനിയയുടെ വീഡിയോയ്ക്ക് വിമര്‍ശനം

ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ യുവനടി സാനിയ ഇയ്യപ്പനെ ആരാധകര്‍ക്കേറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ജീവിതത്തിലെ വിശേഷങ്ങളും സിനിമാവിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ വര്‍ക്കല ബീച്ചിലെ അവധിയാഘോഷത്തിനിടെ പകര്‍ത്തിയ ഗ്ലാമറസ് വീഡിയോ പങ്കുവെച്ചു.

https://www.instagram.com/reel/CZlcijelrWF/?utm_source=ig_embed&ig_rid=1b3f3ba1-ad96-458c-b04a-7e2521a81011

ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗെഗരിയാ’നിലെ ‘ഡൂബേ’ എന്ന ഗാനത്തിനൊപ്പം ചുവടുവച്ചാണ് സാനിയ ഈ റീല്‍സ് പങ്കുവച്ചത്. ബിക്കിനിയാണിതിലെ വേഷം.

ഇതിനെതിരെ ചിലര്‍ കമന്റുകളുമായി രംഗത്തെത്തി. ‘കുറച്ചെങ്കിലും നാണം ഉണ്ടോ, ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച് കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല’, എന്നായിരുന്നു കമന്റ്. ഇതിനാണ് സാനിയ മറുപടി നല്‍കിയിരിക്കുന്നത്. ‘അയ്യോ നാണം എന്താ ചേട്ടാ’ എന്നായിരുന്നു സാനിയ ഇതിനു നല്‍കിയ മറുപടി.

വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെ താരത്തെ വിമര്‍ശിച്ചുള്ള കമന്റുകളും എത്തി. അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയായ സാനിയ ഫിറ്റ്നസ് സൂക്ഷിക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ്.

You May Also Like