Connect with us

Hi, what are you looking for?

Film News

‘നിലാത്തുമ്പി നീ..’ വിജയ് യേശുദാസിന്റെ മനോഹര ശബ്ദം; സാറ്റര്‍ഡേ നൈറ്റിലെ ഗാനം പുറത്തുവിട്ടു

നിവിന്‍ പോളി- റോഷന്‍ ്ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ‘സാറ്റര്‍ഡേ നൈറ്റിലെ’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. കോമഡി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ‘നിലാത്തുമ്പി നീ’ എന്ന ഗാനമാണ് പുറത്തിട്ടിരിക്കുന്നത്.

ജേക്ക്‌സ് ബിജോയിയുടെ സംഗീത സംവിധാനത്തില്‍ വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ രചന.

വിനായക അജിത്ത് ആണ് നിര്‍മാണം. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വിത്സണ്‍ എന്നിവരും നിവിന്‍ പോളിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

അസ്ലം കെ പുരയില്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആല്‍വിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, കളറിസ്റ്റ് ആശിര്‍വാദ് ഹദ്കര്‍, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി എന്നിവരാണ്. ഓഡിയോഗ്രാഫി രാജകൃഷ്ണന്‍ എം ആര്‍, ആക്ഷന്‍ അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റില്‍സ് ഷഹീന്‍ താഹ, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്‌സ് കാറ്റലിസ്റ്റ്, പിആര്‍ഒ ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

You May Also Like