Connect with us

Hi, what are you looking for?

Film News

ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്ത് സോനു സൂദ്; സ്‌റ്റേഷനിലെ ടാപ്പ് വെള്ളം കുടിക്കുന്ന നടന്റെ വീഡിയോ

ബോളിവുഡ് നടന്‍ സോനു സോനു അടുത്തിടെ മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരു വീഡിയോ ആരാധകരുമായി പങ്കുവെച്ചു. COVID-19 പകര്‍ച്ചവ്യാധിയുടെ സമയത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായിരുന്നു നടന്‍. ഇപ്പോഴിതാ ഇന്ത്യന്‍ റെയില്‍വേയോടുള്ള തന്റെ സ്‌നേഹം കാണിക്കുകയാണ് താരം.

ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് സോനു ബോയ്സര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ബോയ്സര്‍ സ്റ്റേഷനിലെ ഒരു ബെഞ്ചില്‍ അദ്ദേഹം ഉറങ്ങുകയും ഒരു സ്റ്റേഷനില്‍ പൈപ്പ് വെള്ളം കുടിക്കുകയും തുടര്‍ന്ന് ചില യാത്രക്കാരുമായി ഇടപഴകുകയും അവരുമായി സെല്‍ഫികള്‍ എടുക്കുകയും ചെയ്തു.

Sonu Sood2

Sonu Sood

‘എനിക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ പരിശീലനം ലഭിച്ചു,’ അദ്ദേഹം തന്റെ വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയതിങ്ങനെയായിരുന്നു. നിരവധി പേരാണ് വീഡിയോ ഏറ്റെടുത്തത്.

സോനു സൂദിന്റെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളും അടച്ചപ്പോള്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ച താരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അത് മാത്രമല്ല, കിടക്കകള്‍, കുത്തിവയ്പ്പുകള്‍, മരുന്നുകള്‍, വാക്‌സിനുകള്‍ എന്നിവ ക്രമീകരിക്കുന്നതില്‍ ആളുകളെ സഹായിക്കുകയും ആവശ്യക്കാര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും നല്‍കുകയും ചെയ്തു.

അക്ഷയ് കുമാര്‍, സഞ്ജയ് ദത്ത്, അശുതോഷ് റാണ, മാനുഷി ചില്ലര്‍ എന്നിവര്‍ക്കൊപ്പം ‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന ചിത്രത്തിലാണ് സോനു അവസാനമായി അഭിനയിച്ചത്.

You May Also Like