Connect with us

Hi, what are you looking for?

Local News

അയല്‍വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു; വാക്‌സിന്‍ എടുത്തിരുന്നുവെന്ന് പിതാവ്

പേ വിഷബാധയേറ്റ കോളജ് വിദ്യാര്‍ത്ഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി ആണ് മരിച്ചത്. 18 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അന്ത്യം. കോയമ്പത്തൂര്‍ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. മെയ് 30-ന് അയല്‍വാസിയുടെ വീട്ടിലെ വളര്‍ത്തുനായയാണ് ശ്രീലക്ഷ്മിയെ കടിച്ചത്. നായയുടെ കടിയേറ്റ വിദ്യാര്‍ഥിനി പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിച്ചിരുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു.

മെയ് 30, ജൂണ്‍ 2, ജൂണ്‍ 6, ജൂണ്‍ 27 തിയതികളില്‍ വാക്സീന്‍ എടുത്തിരുന്നെന്നാണ് പറയുന്നത്. ജൂണ്‍ 28 ന് കോളേജില്‍ പരീക്ഷയ്ക്ക് പോയി വരുമ്പോള്‍ പനി അനുഭവപ്പെട്ടു. തുടര്‍ന്ന് മരുന്ന് വാങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വെള്ളം കുടിച്ചപ്പോളാണ് ലക്ഷണം കാണിച്ചത്. ഉടന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് പേ വിഷബാധ സ്ഥിരീകരിച്ചതെന്നും പിതാവ് പറഞ്ഞു. ഉടനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ശ്രീലക്ഷ്മി മരിച്ചത്. വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഐവര്‍ മഠം ശ്മശാനത്തില്‍ സംസ്‌കരിച്ചു. സിന്ധുവാണ് അമ്മ. സനത്ത്, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

അതേസമയം വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരേഗ്യമന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ജില്ല സര്‍വയലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് അന്വേഷണം നടത്താനാണ് മന്ത്രിയുടെ നിര്‍ദേശം.

You May Also Like