Connect with us

Hi, what are you looking for?

Film News

‘കെട്ടിപ്പിടിത്തം മാത്രമേ ഉള്ളോ, പാർട്ടി ഇല്ലേ പുഷ്പാ..’ അല്ലുവിനോട് ജൂനിയർ എൻടിആർ

നിരവധി ആരാധകരുള്ള താരമാണ് തെലുങ്ക് നടൻ അല്ലു അർജുൻ.അല്ലു അർജുന്റെ 41-ാം ജന്മദിനം ആയിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിന്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശസകൾ നേർന്നത്. അല്ലു അർജുന് ജൂനിയർ എൻടിആർ നൽകിയ ജന്മദിനാശസയാണ് ഇപ്പോൾ സോഷ്യൽ മീഡയിയൽ ശ്രദ്ധേയമാവുന്നത്.


‘സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു’ എന്നാണ് ജൂനിയർ എൻടിആർ ട്വീറ്റ് ചെയ്തത്. ‘മനോഹരമായ ആശംസയ്ക്ക് നന്ദി, ഊഷ്മള ആലിംഗനം’ എന്നായിരുന്നു് അല്ലു അർജുൻ താരത്തിന് നൽകിയ മറുപടി. ‘ആലിംഗനം മാത്രമേ ഉള്ളൂ? പാർട്ടി ഇല്ലേ പുഷ്പാ’ എന്നായിരുന്നു എൻടിആറിന്റെ മറുചോദ്യം.സൂപ്പർതാരങ്ങളുടെ ഈ സൗഹൃദ സംഭാഷണം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡയിയൽ വൈറലായി മാറി.


അതേസമയം, അല്ലു അർജുന്റെ പുതിയ സിനിമയായ പുഷ്പയുടെ രണ്ടാം ഭാഗമായ ‘പുഷ്പ ദ റൂൾ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രമോ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വെർ ഈസ് പുഷ്പ എന്ന് ചോദിച്ചു കൊണ്ടുള്ള പ്രമോ വൈറലായിരുന്നു. അതേ സമയം ഒന്നാം ഭാഗം എവിടെയാണോ അവസാനിച്ചത് അതിന്റെ ഒരു കണ്ടിന്യൂവിറ്റി എന്ന രീതിയിൽ അല്ല രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ എത്തിയിയിരിക്കുന്നത്.

 

You May Also Like