Connect with us

Hi, what are you looking for?

Film News

‘ശാകുന്തളം’ ടീമിനോടൊപ്പം ശ്രീ പെഡ്ഡമ്മ താലി ക്ഷേത്രത്തിൽ ദർശനം നടത്തി സാമന്ത

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ പുരാണ ചിത്രങ്ങളിലൊന്നാണ് സാമന്തയുടെ ശാകുന്തളം. ശകുന്തളയായി സാമന്ത റൂത്ത് പ്രഭു എത്തുന്ന സിനിമയുടെ റിലീസ് അടുത്ത മാസമാണ്. പ്രദർശനത്തിന് മുന്നോടിയായി ശാകുന്തളം ടീമും നടി സാമന്തയും ഹൈദരാബാദിലെ ശ്രീ പെഡ്ഡമ്മ താലി ക്ഷേത്ര ദർശനത്തിന് എത്തിയ ചിത്രവും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.

വെള്ള കുർത്തയിൽ അതിസുന്ദരിയായി എത്തിയ സാമന്തയുടെ ഒപ്പം സഹതാരം ദേവ് മോഹനുമുണ്ട്. എല്ലാ ദിവസവും രാവിലെ ദേവിയെ പ്രാർത്ഥിച്ചതിന് ശേഷമാണ് ഒരൊ ദിനവുംം തുടങ്ങാറുള്ളത്. അതുപോലെ ദേവിയുടെ അനുഗ്രഹം തേടിയതിന് ശേഷം ശാകുന്തളത്തിന്റെ പ്രമോഷൻ തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് സാമന്ത പറഞ്ഞു.

ഗുണശേഖർ ആണ് ശാകുന്തളം എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ശാകുന്തളം എത്തുന്നത്. ത്രീഡി ചിത്രമായിരിക്കും ശാകുന്തളം. അല്ലു അർഹ, സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങൾ

You May Also Like