Connect with us

Hi, what are you looking for?

Film News

വിഷ്ണു ഉണ്ണികൃഷ്ണന്റെ കള്ളനും ഭഗവതിയുടെ ചിത്രീകരണം പൂർത്തിയായി

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തുന്ന പുതിയ സിനിമയാണ് കള്ളനും ഭഗവതിയും. ചെറിയൊരു ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി.അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് കള്ളനും ഭഗവതിയിലെ നായികമാർ.

കെ.വി. അനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിൽ സലിം കുമാർ, ജോണി ആന്റണി, പ്രേം കുമാർ, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, മാല പാർവ്വതി ,ജയ്പ്രകാശ് കുളൂർ, ജയൻ ചേർത്തല , ജയകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.പാലക്കാടും പരിസര പ്രദേശങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്.കള്ളനും ഭഗവതിയിലെ പശ്ചാത്തല സംഗീതമൊരുക്കുന്നതും ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും രഞ്ജിൻ രാജാണ്. ഗാനരചന നിർവ്വഹിക്കുന്നത്‌സന്തോഷ് വർമ്മയാണ്.

രതീഷ് റാം ഛായാഗ്രാഹകനാവുന്ന സിനിമയുടെ എഡിറ്റർ ജോൺകുട്ടിയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം,, രഞ്ജിത്ത് അമ്പാടി മേക്കപ്പ്, അജി മസ്‌ക്കറ്റ് സ്റ്റിൽസ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടർ ടിവിൻ കെ വർഗ്ഗീസ്, അലക്‌സ് ആയൂർ, സൗണ്ട് ഡിസൈൻ സച്ചിൻ സുധാകർ,ഫൈനൽ മിക്‌സിംഗ് രാജാകൃഷ്ണൻ.

You May Also Like