Connect with us

Hi, what are you looking for?

Film News

അർജുൻ അശോകൻ ചിത്രം ‘ത്രിശങ്കു’വിലെ രണ്ടാമത്തെ ഗാനമെത്തി!

അർജുൻ അശോകനും അന്ന ബെന്നും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘ത്രിശങ്കു’വിലെ രണ്ടാമത്തെ ഗാനം ‘ഡാപ്പർ മാമാ’ പുറത്തിറങ്ങി. ഗാനം ആലപിച്ചിരിക്കുന്നത് ജോനിതാ ഗാന്ധിയാണ്. ഗാനത്തിന് സംഗീതം നൽകിയത് ജയ് ഉണ്ണിത്താനാണ്. മനു മഞ്ജിത്താണ് ഗാനരചന. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.

നവാഗതനായ അച്യുത് വിനായകാണ് ‘ത്രിശങ്കു’ സംവിധാനം ചെയ്യുന്നത്. സിനിമ മെയ് 26 ന് റിലീസ് ചെയ്യും.സുരേഷ് കൃഷ്ണ, നന്ദു, കൃഷ്ണകുമാർ, ബാലാജി മോഹൻ, ശിവ ഹരിഹരൻ, ഫാഹിം സഫർ, സെറിൻ ഷിഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാച്ച്‌ബോക്സ് ഷോട്സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ‘ത്രിശങ്കു’.

മാച്ച്‌ബോക്സ് ഷോട്‌സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്കൊപ്പം ലകൂണ പിക്‌ചേഴ്‌സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്‌ചേഴ്സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവഹിക്കുന്നു.. ഇഫോർ എന്റർടൈൻമെന്റിലൂടെ എപി ഇന്റർനാഷണലാണ് ത്രിശങ്കു വിതരണം ചെയ്യുന്നത്.

You May Also Like