Connect with us

Hi, what are you looking for?

Film News

അറ്റ്ലിക്കും പ്രിയയ്ക്കും ആണ്‍കുഞ്ഞ്; വാര്‍ത്ത പങ്കുവെച്ച് ഇരുവരും

സംവിധായകന്‍ അറ്റ്ലിക്കും ഭാര്യ പ്രിയ അറ്റ്ലിക്കും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും പങ്കുവച്ചത്. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന് തുടക്കമാകുകയാണെന്നും ഏവരുടെയും പ്രാര്‍ഥനകളും അനുഗ്രഹങ്ങളും വേണമെന്നും ഇവര്‍ ട്വിറ്ററില്‍ കുറിച്ചു.

‘എല്ലാവരും പറഞ്ഞത് ശരിയാണ്, ലോകത്തെ ഇതുപോലെ ഒരു ഫീലിങ് വേറെയില്ല. ഞങ്ങളുടെ മകന്‍ എത്തി. രക്ഷിതാക്കള്‍ എന്ന നിലയിലുള്ള സാഹസികവും ആവേശകരവുമായ യാത്ര ഇവിടെ ആരംഭിക്കുന്നു.’ -ഇപ്രകാരമാണ് അറ്റ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കിടക്കയില്‍ കിടന്ന് കുട്ടി ഷൂസുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദമ്പതികളുടെ ചിത്രവും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. പങ്കുവച്ച ചിത്രത്തില്‍ ഇറ്റീസ് എ ബോയ് എന്നും കുറിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു തങ്ങളുടെ കുടുംബത്തിലേയ്ക്ക് പുതിയൊരതിഥി വരാന്‍ പോകുന്ന വിവരം അറ്റ്ലി അറിയിച്ചത്. ‘ഞങ്ങളുടെ കുടുംബം വളരുകയാണ്. അതെ, ഞങ്ങള്‍ പ്രഗ്‌നന്റ് ആണ്. ഞങ്ങളുടെ ഈ മനോഹര യാത്രയില്‍ നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ആവശ്യമുണ്ട്. സ്നേഹപൂര്‍വം അറ്റ്ലിയും പ്രിയയും.’-ഇങ്ങെനെയായിരുന്നു അറ്റ്ലി കുറിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു പിന്നാലെ 2014 ല്‍ ആയിരുന്നു അറ്റ്‌ലിയുടെയും പ്രിയയുടെയും വിവാഹം. ടെലിവിഷന്‍ അവതാരകയാണ് അറ്റ്‌ലിയുടെ ഭാര്യ കൃഷ്ണപ്രിയ. ശങ്കറിന്റെ അസോസിയേറ്റായി സിനിമാ കരിയര്‍ ആരംഭിച്ച അറ്റ്ലീ ‘രാജാറാണി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നീട് വിജയ്യെ നായകനാക്കി തുടര്‍ച്ചയായ മൂന്ന് ബ്ലോക്ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ചു. ഷാരുഖ് ഖാനെ നായകനാക്കി ‘ജവാന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് അറ്റ്‌ലി.

You May Also Like